അഖിലുമായി മൂകാംബികയിൽ പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സുചിത്ര.. ബി​ഗ്ബോസിൽ വെച്ച് തീരുമാനിച്ചു, സൂരജും അന്ന് കൂട്ടായി, യാത്ര നടത്തിയതിന്റെ പേരിൽ വന്ന ​ഗോസിപ്പുകളെ കുറിച്ച് പറഞ്ഞത്.

in Special Report


ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തി മിന്നും പ്രകടനം കാഴ്ച വെച്ചവരാണ്‌ സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. ഇവരുടെ ഫ്രണ്ട്ഷിപ്പ് കോമ്പോ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസിനുശേഷം പുത്തൻ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് സുചിത്രയും, കുട്ടി അഖിലും, സൂരജും.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയതിന്റെ പേരിൽ വന്ന ​ഗോസിപ്പുകളെ കുറിച്ച് പറഞ്ഞത്. മൂകാംബികയിൽ പോയപ്പോൾ തങ്ങൾക്കൊപ്പം സൂരജുമുണ്ടായിരുന്നുവെന്നും പക്ഷെ പ്രചരിച്ചത് തങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നാണെന്നും

സുചിത്രയും അഖിലും പറയുന്നു. ബിഗ്‌ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും മൂകാംബിക യാത്ര പ്ലാൻ ചെയ്തിരുന്നു. ഹൗസിനുള്ളിൽ വെച്ച് വൻ പ്ലാനിങ് നടത്തിയ ആരുടെ പ്ലാനും വർക്കൗട്ടായില്ലെന്നും ഞങ്ങളുടെ മൂകാംബിക യാത്ര പ്ലാൻ മാത്രമാണ് വിജയിച്ചതെന്നും

സുചിത്ര പറഞ്ഞു. അതേസമയം മൂകാംബികയിൽ പോയപ്പോൾ ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തു. ആ ഫോട്ടോയിൽ സൂരജുമുണ്ടായിരുന്നെങ്കിലും കഥകൾ പ്രചരിച്ചത് ഞ​ങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നത് മാത്രമാണ്. സൂരജിനെ ആരും മൈന്റ് ചെയ്തില്ല. മാത്രമല്ല ഇത്തരത്തിൽ

എവിടെ എങ്കിലും ഒരുമിച്ചൊന്ന് യാത്ര പോയാൽ കല്യാണം കഴിഞ്ഞുവെന്ന തരത്തിൽ ഉ‍ടൻ വാർത്ത വരാറുണ്ടെന്നും തുടക്കത്തിൽ ഇത്തരം വാർത്തകൾ വരുന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നെവർ മൈന്റ് രീതിയിൽ എടുത്ത് തുടങ്ങിയെന്നും സുചിത്ര പറഞ്ഞു.