Special Report
അച്ഛന്‍ കിടപ്പിലായി, ആകെ സ്‌ട്രെസ്സിലായപ്പോള്‍ 10 കിലോ കൂടി; അത് കുറച്ചത് കഠിന ശ്രമത്തിലൂടെ
നടിയായും ടെലിവിഷന്‍ അവതാരകയുമായി ഒക്കെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ പാര്‍വ്വതി കൃഷ്ണ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഡയറ്റിനെക്കുറിക്കും തന്റെ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ
പ്ലാറ്റ് ഫോമുകളിലെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് പാര്‍വതി കൃഷ്ണ തന്റെ വെയിറ്റ് ലോസ് ചലഞ്ചിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. ഇപ്പോഴിതാ എങ്ങനെയാണ് താന്‍ വെയിറ്റ് ലോസ് ചെയ്തതെന്നും വെയിറ്റ് കൂടാന്‍ ഉണ്ടായ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് പാര്‍വ്വതി.
തനിക്ക് വെയിറ്റ് കൂടിയതിന് കാരണം സ്‌ട്രെസ്സ് ആണെന്ന് പറയുകയാണ് പാര്‍വ്വതി. തന്റെ അച്ഛന്‍ സ്‌ട്രോക്ക് വന്ന് കിടപ്പിലായി. ഒരു മാസത്തോളമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ആയിരുന്നു. ആ മാസം തനിക്ക് വല്ലാത്ത സ്‌ട്രെസ് പിരീഡ് ആയിരുന്നു. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍
പറ്റുന്നുണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ താന്‍ ഭക്ഷണം കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്ന വീഡിയോ കണ്ടപ്പോള്‍ ധാരാളം ഭക്ഷണം കഴിച്ചുവെന്ന് പറയുകയാണ് പാര്‍വതി. ഭക്ഷണം കഴിച്ചപ്പോള്‍
സ്‌ട്രെസ്സ് കുറഞ്ഞു, പക്ഷെ താന്‍ പത്ത് കിലോയോളം തടി കൂടിയെന്നും
പാര്‍വ്വതി പറഞ്ഞു. വണ്ണം വെച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളാണ് തന്നോട് പറഞ്ഞതെന്നും പാര്‍വതി പറയുന്നു. അങ്ങനെ ഒന്ന രണ്ട് വസ്ത്രം ഇട്ട സമയത്താണ് അത് മനസിലായത്. താന്‍ ഇത് പറയുന്നത് ബോഡി ഷെയ്മിംഗോ തടികൊണ്ടുള്ള പ്രശ്‌നങ്ങളോ ഒന്നുമല്ല, തന്നെ കുറച്ച് മെലിഞ്ഞ് തന്നെ
കാണാന്‍ ആണ് ഇഷ്ടം. സ്‌ക്രീനില്‍ കാണുമ്പോള്‍ എന്നെ കുറച്ചുകൂടി തടിയുള്ളതായി തോന്നും അതുകൊണ്ട് തന്നെ മെലിഞ്ഞ് തന്നെ കാണുമ്പോള്‍ തനിക്ക് തന്നെ ഭയങ്കര കോണ്‍ഫിഡന്‍സ് ആണെന്നും പാര്‍വ്വതി പറയുന്നു. താന്‍ ഇടയ്ക്ക് ഇടയ്ക്ക് ഡയറ്റ് ചെയ്യാറുണ്ട്. രണ്ടാഴ്ചയാണ് ഡയറ്റ് ചെയ്തത്.
അത് നല്ല സ്ട്രിക്റ്റ് ഡയറ്റ് ആണെന്നും പാര്‍വതി പറയുന്നു. ആദ്യത്തെ ആഴ്ച ഞാന്‍ എടുത്തത് ഇന്റര്‍മിറ്റന്റ് ഡയറ്റ് ആയിരുന്നു. ആദ്യമായിട്ടാണ് താന്‍ ഈ ഫാസ്റ്റിംഗ് എടുത്തത് എന്നും പാര്‍വതി പറയുന്നു. ഫാസ്റ്റിംഗ് എടുക്കുന്ന സമയത്തും ഞാന്‍ എന്റെ മാജിക് ഡ്രിങ്ക് ഒഴിവാക്കാറില്ല.
തന്റെ മാജിക് ഡ്രിങ്ക് താന്‍ വെറും വയറ്റില്‍ കുടിക്കും. ഈ മാജിക് ഡ്രിങ്കില്‍ ആണ് താന്‍ ഒരു ദിവസം ആദ്യം ഡയറ്റ് ആരംഭിക്കുന്നത്. അതിന് ശേഷം ഉച്ചയ്ക്ക് ഒരു 12 മണി 12.30ന് ഉച്ച ഭക്ഷണം കഴിക്കും. ചോറ് എടുത്ത് അതില്‍ കൂട്ടാന്‍ നന്നായി കഴിക്കുമെന്നാണ് പാര്‍വതി പറയുന്നത്.
ചോറിന് കൂട്ടാനായി തോരന്‍ കറികള്‍ ഒക്കെ ധാരാളമായി കഴിക്കും. ദിവസം നന്നായി വെള്ളം കുടിക്കും. അങ്ങനെയൊക്കെയാണ് താന്‍ ഫാസ്റ്റിംഗ് എടുത്തിരുന്നത് എന്നും ഡയറ്റില്‍ ഫ്രൂട്ട്‌സും ഉള്‍പ്പെടുത്തിയിരുന്നു. രാത്രി ഭക്ഷണം എട്ട് മണിക്ക് മുമ്പായി കഴിക്കുമെന്നും പാര്‍വതി പറയുന്നു.
നന്നായി ഫൂഡ് കഴിക്കുന്ന ആളാണെങ്കില്‍ ആദ്യത്തെ രണ്ട് ദിവസം ഡയറ്റിലേക്ക് മാറുമ്പോള്‍ വലിയ സ്‌ട്രെസ്
ഒക്കെ തോന്നാമെന്നും പാര്‍വതി പറയുന്നു. ആരും ഫോഴ്‌സ് ചെയ്തിട്ടല്ല, നന്നായി ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ എങ്ങനെ കാണാന്‍ ആഗ്രഹമുണ്ടോ അതുപോലെ നടക്കുമെന്നും പാര്‍വതി പറഞ്ഞു.