സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഇരുവരുടേയും പ്രണയം. തങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ അമൃതയും ഗോപി സുന്ദറും ചെറുത്തു നിന്നതും വാര്‍ത്തയായിരുന്നു.
എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയും ജീവിതത്തില്‍ തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷെ സോഷ്യല്‍ മീഡിയ ഇവരെ വിടാന്‍ ഒരുക്കമായിട്ടില്ല. ഇപ്പോഴും കമന്റുകളി്ല്‍ ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചെത്തുന്നവരുടെ ശല്യമാണ്. ഇപ്പോഴിതാ അമൃതയെക്കുറിച്ചുള്ള
സഹോദരി അഭിരാമിയുടെ പോസ്റ്റിന് താഴെയും ചില കമന്റുകൾ എത്തിയിരിക്കുകയാണ്. യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന അമൃതയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് അഭിരാമി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വീഡിയോയില്‍ അമ്മയെ കാത്തു നില്‍ക്കുന്ന മകള്‍ പാപ്പുവും കൂടെ അമൃതയുടെ അമ്മയും ഉണ്ടായിരുന്നു. വീഡിയോ പകർത്തിയത് അഭിരാമി തന്നെയായിരുന്നു.
എന്നാല്‍ ഇതിന് താഴെ ചില മോശം കമന്റുകൾ വരികയും അതിന് അഭിരാമി മറുപടി കൊടുക്കുകയും ചെയ്തിരുന്നു. “പാപ്പുവിന്റെ അമ്മ എവിടെ.. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്. എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു
വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസിന് എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു. എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും..”, അഭിരാമി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
ഇതിന് താഴെ “ഗോപിയുടെ കൂടെ കറങ്ങുമ്പോൾ ഇതായിരുന്നില്ലല്ലോ പറഞ്ഞിരുന്നത്..” എന്നൊരു കമന്റ് വന്നു. അതിന് അഭിരാമി, “പിന്നെ എന്താണാവോ പറഞ്ഞത്? നിങ്ങളൊക്കെ ഒരു മനുഷ്യനാണോ മിസ്റ്റർ? ഇഷ്ടമല്ലെങ്കിൽ
ശരി, സമ്മതിക്കാം.. പക്ഷേ ഇഷ്ടമല്ലാത്തവരെ അവരെ അവരുടെ വഴിക്ക് വിട്ടൂടെ.. എന്തിനാണ് വെറുതെ അവരെ ഇങ്ങനെ കുത്തി നോവിക്കുന്നത്..”, അഭിരാമി മറുപടി നൽകി.
ഇത് കൂടാതെ മറ്റൊരാൾ, “അടുത്ത ഗോപിയെ പിടിക്കു ഊള ഫാമിലി..”, എന്നും കമന്റ് ഇട്ടിരുന്നു. “ഒരു സ്ത്രീയുടെ തെറ്റ് കണ്ട് ചിരിക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾ തമാശ പറഞ്ഞതൊന്നും ഞങ്ങൾക്ക് സംഭവിച്ചത് നല്ലതല്ല! അത് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ തകർത്തു. ഒരാളുടെ മുറിവിൽ എങ്ങനെ ചിരിക്കും മനുഷ്യാ? അതാണോ നിങ്ങളുടെ ഫാമിലി നിങ്ങളെ പഠിപ്പിച്ചേ?
ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാൻ?”, അഭിരാമി അയാൾക്ക് മറുപടി കൊടുത്തു. “ചില്ലി ഗോപി ഇല്ലേ” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്, “വീട്ടിൽ തന്നെ ഇരുന്നോണ്ട് സ്വിഗ്ഗിയിലോ സോമറ്റോയിലോ കാണും”, എന്നായിരുന്നു അതിന് നൽകിയ മറുപടി. ഇത് കൂടാതെ ഒരുപാട് പോസിറ്റീവ് കമന്റുകൾക്കും അഭിരാമി മറുപടി കൊടുത്തിട്ടുണ്ട്.