അതോ കുരിശിന്റെ വഴിയോ?’; കൂറ്റൻ മലയിൽ അള്ളിപിടിച്ച് കയറി ഇഷാനി! ‘പ്രണവ് മോഹൻലാലിനെ വളയ്ക്കാനുള്ള ശ്രമമാണോ…

in Special Report

സോഷ്യൽ മീഡിയയില്‍ എന്നും നിറസാനിധ്യമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നാല് മക്കളും അമ്മയും സോഷ്യൽ മീഡിയയിൽ കുടുംബത്തിന്റെ വിശേഷങ്ങള്‍ വീഡിയോയും ഫോട്ടോയുമായി പങ്കുവെയ്ക്കാറുണ്ട്. ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് കൃഷ്ണ കുമാറിന്റെ വീടിനെ കുറിച്ച് പ്രേക്ഷകർ തമാശയായി പറയാറുള്ളത്. അഹാന മാത്രമാണ് നടി എന്ന രീതിയിൽ തിളങ്ങുന്നത്. മറ്റ് മൂന്ന് മക്കളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ

എന്ന നിലയിലാണ് പ്രശസ്തി നേടിയത്. കൃഷ്ണ കുമാറിന്റെ മക്കളില്‍ മൂന്നാമത്തെ ആളാണ് ഇഷാനി കൃഷ്ണ. അടുത്തിടെയാണ് ഇഷാനി ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ചത്. ഏറ്റവും കൂടുതൽ ഫാൻസുള്ളതും ഇഷാനിക്കാണ്. വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയത്തിലേക്കും അരങ്ങേറിയ ഇഷാനി പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റ​​ഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കൂട്ടുകാർക്കൊപ്പം ട്രക്കിങിന് പോയ വിശേഷങ്ങൾ

ഉൾപ്പെടുത്തിയുള്ളതാണ് ഇഷാനിയുടെ വീഡിയോ. കൂട്ടുകാർക്കൊപ്പം ട്രക്കിങിന്റെ ഭാ​ഗമായി ഒരു സാഹസീക യാത്ര തന്നെയാണ് താരപുത്രി നടത്തിയതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. മണിക്കൂറുകൾ എടുത്ത് നടന്ന് കാടും മേടും താണ്ടി കൂറ്റൻ പാറക്കെട്ടുകളിലും മരങ്ങളും അള്ളി പിടിച്ച് കയറിയാണ് ഇഷാനി ട്രക്കിങ് പൂർത്തിയാക്കിയത്. യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ദേഹത്ത് ഘടിപ്പിക്കാതെയാണ് കൂറ്റൻ മലയിൽ


ഇഷാനി അള്ളിപിടിച്ച് കയറിയത്. ആദ്യമായാണ് താരപുത്രി ഇത്തരമൊരു സാഹസീക യാത്ര നടത്തുന്നത് ആരാധകർ കാണുന്നത്. അതുകൊണ്ട് തന്നെ കമന്റുകളിലെല്ലാം ആ ഒരു അത്ഭുതവും ആശ്ചര്യവും കാണാമായിരുന്നു. നിരവധി രസകരമായ കമന്റുകളും ഇഷാനിയുടെ ട്രക്കിങ് വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിനെ വളയ്ക്കാനുള്ള ശ്രമമാണോ… അതോ കുരിശിന്റെ വഴിയോ?, ഇത് നല്ലതാണെങ്കിലും

ജീവന്റെ സുരക്ഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, ഒരാൾ ദുബായ് പൂളിൽ… ഒരാൾ മലയും കാടും കേറുന്നു, പുലിയാണ് കെട്ടോ… എവറസ്റ്റ് കയറണം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ട്രക്കിങിന്റെ ഫുൾ വീഡിയോ യുട്യൂബ് ചാനലിൽ പങ്കുവെക്കുമോയെന്ന് ആവശ്യപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്. എന്നാൽ ഏത് മലയിലാണ് താൻ ട്രക്കിങ് നടത്തിയതെന്ന് ഇഷാനി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ പലരും തങ്ങൾക്കറിയാവുന്ന

മലകളുടെയെല്ലാം പേര് ​ഗസ്സ് ചെയ്ത് കുറിക്കുന്നുണ്ട്. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ് ഇഷാനി. അതുകൊണ്ട് തന്നെ ജിമ്മും വർക്ക് ഔട്ടും ഇഷാനി മുടക്കാറില്ല. ആ ഫിറ്റ്നസ് ശരീരത്തിന് ഉള്ളതുകൊണ്ട് തന്നെ ഇഷാനി ട്രക്കിങ് ആസ്വദിച്ചുവെന്നത് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ട്രക്കിങ് വേഷത്തിൽ ഒരു ഹോളിവുഡ് ഹീറോയിൻ ലുക്കുണ്ടെന്നും ആരാധകർ കുറിക്കുന്നു. താരങ്ങളുടെ മക്കളിൽ കാടും മേടും കയറാനും

ട്രക്കിങിനോട് ഭ്രാന്തമായ സ്നേഹമുള്ളതും പ്രണവിനാണ്. താരപുത്രന്റെ യാത്രകൾ പോലും ഇത്തരം സ്ഥലങ്ങളിലേക്കാണ്. കൂറ്റൻ മലയിൽ അള്ളിപിടിച്ച് കയറുന്ന പ്രണവിന്റെ വീഡിയോയും ഫോട്ടോയും പലപ്പോഴും വൈറലായിട്ടുണ്ട്. പാർക്കൗർ അടക്കമുള്ള അഭ്യാസ മുറകൾ വശമുള്ളയാൾ കൂടിയാണ് പ്രണവ്. ട്രക്കിങ് എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരിക പ്രണവിനെയാണ്.