Connect with us

Special Report

അദ്ദേഹത്തെ കാണുന്നത് വരെ വിവാഹം കഴിക്കാൻ വിചാരിച്ചിരുന്നില്ല – എല്ലാം എന്റെ കയ്യിന്നു പോയി ! ഇത്ര രസകരമാണ് വിവാഹ ജീവിതം എന്ന് കരുതിയിരുന്നില്ല താൻ എന്ന് വിദ്യ ബാലൻ

Published

on

ടെലിവിഷൻ പരസ്യങ്ങളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയുമൊക്കെയായിരുന്നു സിനിമ ഇൻഡസ്ട്രിയയിലേക്കുള്ള വിദ്യാബാലൻ്റെ കടന്നു വരവ്. ബംഗാളി ചിത്രമായിരുന്ന ഭലോ തെക്കോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഇവർ അരങ്ങേറ്റം കുറിച്ചത്. വിദ്യാബാലൻ ഒരു അഭിനേത്രി മാത്രമല്ല സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സമൂഹ്യപ്രവർത്തക കൂടിയാണ്.


ഒരുപാട് ആരാധകരുള്ള നടിയാണ് വിദ്യ ബാലൻ. ആദ്യകാലങ്ങളിൽ ഒക്കെ എത്ര തിളങ്ങാൻ ആയില്ലെങ്കിലും പിന്നീട് നടി തൻ്റെതായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ മുന്നേറുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ ആരോടായാലും വെട്ടി തുറന്നു പറയുന്ന പ്രകൃതമാണ് വിദ്യാബാലിന്. ശരീര ഭാരത്തിൻ്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തൻ്റെ ശരീരപ്രകൃതിയെ കളിയാക്കി കൊണ്ട് പലരും പലതും പറയാറുണ്ട് എന്നാൽ അതൊന്നും വിദ്യ ചെവിക്കൊള്ളാറില്ല.

ഇതൊക്കെ വ്യക്തിപരമായ കാര്യമാണെന്നും അവരവരുടെ ശരീരം ഏതു നിലയിലാകണമെന്നും ഏതുതരം വസ്ത്രം ധരിക്കണം എന്നൊക്കെ ഒരു വ്യക്തിയുടെ താൽപര്യമാണ്. അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിന് അല്ല അതൊന്നും ചെയ്യുന്നത്. വിദ്യയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിദ്യയ്ക്ക് വിവാഹത്തിനോടൊന്നും ആദ്യകാലത്ത് താല്പര്യമുണ്ടായിരുന്നില്ല.

എന്നാൽ മാതാപിതാക്കൾക്ക് തന്നെ വിവാഹം കഴിപ്പിക്കണം എന്നത് ഒരു ആഗ്രഹമാണെന്നും അത് അത്യാവശ്യമാണെന്നും അവർ പറഞ്ഞിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് അനുസരിച്ച് ഏതെങ്കിലും ഒരാളെ ജീവിതപങ്കാളിയാക്കാൻ വിദ്യ തയ്യാറായിരുന്നില്ല. ഒത്തുപോകാൻ പറ്റും എന്ന് തോന്നുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് വിദ്യ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് താൻ സിദ്ധാർത്ഥ് റോയ് കപൂർ മായി ഡേറ്റിങ്ങിൽ ആണ് എന്ന് വിദ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

വിദ്യ ഇദ്ദേഹത്തെ വിവാഹം ചെയ്തു.ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത് തൻ്റെ ഭർത്താവിനെക്കുറിച്ച് വിദ്യ പറയുന്ന വാക്കുകളാണ്. ഭർത്താവിനെ കുറിച്ച് പറയുന്നത് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ക്ഷമയുള്ള ആളാണ് അദ്ദേഹം എന്നാണ്. വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയിട്ടും ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തിലാണ് മുന്നോട്ട് പോകുന്നത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവ ഗുണം കൊണ്ട് മാത്രമാണ്.

വിവാഹത്തിനു മുന്നേ ഇത്തരത്തിലുള്ള ഒരു ജീവിതമായിരുന്നു ലഭിക്കുക എന്ന് ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സന്തോഷിക്കുകയാണ് ഇദ്ദേഹത്തെ പോലെ ഒരാളുടെ കൂടെ ജീവിക്കാൻ പറ്റിയത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തതായിരുന്നു. ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയത് ഭാഗ്യം ആണെന്നാണ് വിദ്യ പറയുന്നത്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company