Connect with us

Special Report

അന്നും ഇന്നും ആ മൊഞ്ചിന് ഒരു കുറവും സംഭവിച്ചിട്ടില്ല.. കാവ്യാമാധവൻ അല്ല പാര്‍വതിയെ പോലെ തന്നെ ഉണ്ടെന്ന് ആരാധകർ..

Published

on

2013-ൽ സിനിമയിൽ ചെറുപ്പകാലഘട്ടം അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനു സിത്താര. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിൽ നായികയായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ അനുവിനെ തേടി ഒരുപാട് നല്ല കഥാപാത്രങ്ങൾ എത്തുകയും ചെയ്തു.

രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അനുവിന് ഒരുപാട് ആരാധകരെ ലഭിക്കുകയുണ്ടായി. ആ സിനിമയിലെ പ്രകടനം കാരണമാണ് കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചത്. മാലിനി എന്ന നായികാ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

തമിഴിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള അനു സിനിമയിൽ തിളങ്ങി വരുന്നതിന് മുമ്പ് തന്നെ പ്രണയിച്ച് വിവാഹിതയായ ഒരാളാണ്. ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭർത്താവ്. 2015-ലായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിന്റെ തുടക്കത്തിൽ തന്നെ നടി കാവ്യാ മാധവനുമായുള്ള

സാദൃശ്യമൊക്കെ ഏവരും എടുത്തു പറയാറുണ്ടായിരുന്നു. ഈ തലമുറയിലെ കാവ്യാ മാധവൻ എന്നാണ് അനുവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കാവ്യാ മാധവൻ ചെയ്തിട്ടുള്ളത് പോലെ നല്ല കഥാപാത്രങ്ങൾ അനുവിന് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഇല്ലെന്ന് തന്നെയാണ്.

വാതിൽ എന്ന സിനിമയാണ് അനു അഭിനയിച്ചതിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളുകൂടിയാണ് അനു സിത്താര. ഇരുപത്തിയെട്ടുകാരിയായ അനു തന്റെ പത്ത് വർഷം മുമ്പുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

“ടീനേജ്.. 19” എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. പഴയ പാർവതി ജയറാമിനെ പോലെയുണ്ടെന്ന് ചിലർ ചിത്രങ്ങൾക്ക് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്ങനെയിരുന്ന പെണ്ണാണ് എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. അനുരാധയാണ് ഇനി വരാനുള്ള അനുവിന്റെ സിനിമ.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company