അബദ്ധങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് മഞ്ജു.. അയേണ്‍ ബോക്‌സ് വച്ചടിച്ചപ്പോള്‍ എന്റെ നെറ്റി പൊട്ടി, രക്തം ഒലിക്കുന്നത് എനിക്ക് കാണാമായിരുന്നു

in Special Report

അനുഗ്രഹീതരായ ഒരുപാട് അഭിനേതാക്കളെ മലയാള സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. മോഹന്‍ലാലും, മമ്മൂട്ടിയും പോലുള്ള നടന്മാരെ പോലെ തന്നെ, ചില നടിമാരെ കാണുമ്പോഴും പറയാം, ഇവര്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ചതാണ് എന്ന്. അത്തരത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായ നടിയാണ് മഞ്ജു വാര്യര്‍.


നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോഴും, ആ മെയ് വഴക്കത്തിനും ചടുലതയ്ക്കും ഒരു കുറവും സംഭവിച്ചിരുന്നില്ല. പക്ഷെ അതുകൊണ്ടായില്ല, സിനിമയുടെ ഷൂട്ടിങിനിടയില്‍ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്, ടൈമിങ് തനിക്കും തെറ്റാറുണ്ട് എന്ന് മഞ്ജു പറയുന്നു.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ വന്നപ്പോള്‍ ഷൂട്ടിങിന് ഇടയില്‍ തനിക്ക് സംഭവിച്ച അപകടങ്ങളെ കുറിച്ചും, തന്റെ ഭാഗത്ത് നിന്ന് വന്നുപോയ തെറ്റുകളെ കുറിച്ചും മഞ്ജു വാര്യര്‍ തുറന്ന് സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ ഫാന്‍സ് പേജുകളില്‍ വീണ്ടും വൈറലാവുന്നു. ഷൂട്ടിങിനിടയില്‍ വീണപ്പോഴുണ്ടായ


പരിക്കുകളും, പാടുകളും എല്ലാം മഞ്ജു ഷോയില്‍ കാണിക്കുന്നുണ്ട്. അതിനിടയിലാണ് ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് മഞ്ജു പറഞ്ഞത്. വില്ലന്മാരില്‍ ഒരാള്‍ തന്നെ അയേണ്‍ ബോക്‌സ് വച്ച് തല്ലുന്നതായിരുന്നു സീന്‍. അയേണ്‍ ബോക്‌സ് ഡമ്മിയായിരുന്നു, പക്ഷെ


അതിന്റെ വയറും, പ്ലഗ്ഗ് ചെയ്യുന്ന ഭാഗവും ഒറിജിനലാണ്. അയേണ്‍ ബോക്‌സ് വന്ന് അടിച്ചിട്ട് പോയി, പക്ഷെ പിന്നാലെ ആ വയറും പ്ലഡ്ഡ് ഇന്‍ ഭാഗവും വന്ന് തലക്കടിച്ചു. അടി കിട്ടി ഞാന്‍ കുനിഞ്ഞ് കിടക്കുന്നതാണ് സീന്‍. അപ്പോള്‍ എനിക്ക് കാണാം എന്റെ രക്തം ഒലിച്ചു പോകുന്നത്. പക്ഷെ ഷോട്ടോ കഴിയുന്നതുവരെ ഞാന്‍


പറഞ്ഞില്ല. കഴിഞ്ഞപ്പോഴാണ് മുറിവ് പൊത്തിപ്പിടിച്ച് എഴുന്നേറ്റത്. അപ്പോള്‍ തന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. മൂന്ന് – നാല് സ്റ്റിച്ചസ് ഉണ്ടായിരുന്നു. പിന്നീട് ആ സംഭവത്തെ ഓര്‍ത്ത് ആ ആര്‍ട്ടിസ്റ്റിന് ഭയങ്കര കുറ്റ ബോധമായിരുന്നു. കളിയാക്കി ഞാന്‍ കുത്തി നോവിക്കുകയും ചെയ്തു എന്ന് മഞ്ജു


ചിരിച്ചുകൊണ്ട് പറയുന്നു. പക്ഷേ, അങ്ങനെയല്ല. തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്നും സംഭവിക്കാറുണ്ട്. ടൈമിങ് തെറ്റി അടി വീണിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ചിത്ര ചേച്ചിയുടെ മുഖത്ത് തല്ലുന്ന ഒരു സീനുണ്ടായിരുന്നു. അത് ശരിക്കും തല്ലിപ്പോയതാണ്- മഞ്ജു വാര്യര്‍ പറഞ്ഞു.