അഭിനയത്തിൽ മോഹൻലാൽ രാജാവ് ആണ്..ബാക്കി എല്ലാവരും വെറും പ്രജകൾ താരം അന്ന് പറഞ്ഞത് ഇങ്ങനെ ..


തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു രേഖ. ഭാരതിരാജ സംവിധാനം ചെയ്ത “കടലോര കവിതൈകൾ” എന്ന തമിഴ് ചിത്രത്തിലൂടെ 1986ൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഉള്ള ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള രേഖ, സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത “റാംജിറാവു സ്പീക്കിംഗ്” എന്ന ചിത്രത്തിലൂടെ 1989ൽ ആണ് മലയാള സിനിമയിലേക്ക് ചുവട് വെച്ചത്.

“ഏയ് ഓട്ടൊ”, “ഇൻ ഹരിഹർ നഗർ”, “ദശരഥം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രേഖ. ആലപ്പുഴ സ്വദേശിനിയായ രേഖ 1996ലാണ് ജോർജ് ഹാരിസിനെ വിവാഹം കഴിച്ചത്. ഇവർക്ക് അനുഷ എന്ന ഒരു മകളുണ്ട്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്ത താരം പിന്നീട് 2002ൽ “റോജ കൂട്ടം” എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയായിരുന്നു. ഇപ്പോൾ അമ്മ വേഷങ്ങളിലും സഹ നടിയായും സജീവമാണ് താരം.

വേണു നാഗവള്ളി സംവിധാനം ചെയ്തു 1990ൽ പുറത്തിറങ്ങിയ ചിത്രമാണ് “ഏയ് ഓട്ടോ”. മോഹൻലാൽ, ശ്രീനിവാസൻ, രേഖ, മുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രമായി മാറുകയായിരുന്നു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇന്നും മലയാളികൾ രേഖയെ കുറിച്ച് ഓർക്കുമ്പോൾ “ഏയ് ഓട്ടോ” എന്ന സിനിമയിലെ മീനുക്കുട്ടി എന്ന കഥാപാത്രമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്.

ഈ സിനിമയിൽ അഭിനയിച്ചപ്പോൾ ഉള്ള അനുഭവം അടുത്തിടെ ഒരു മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ രേഖ പങ്കുവെച്ചിരുന്നു. “ഏയ് ഓട്ടോ” എന്ന സിനിമയുടെ തിരക്കഥ നിർമാതാവായ മണിയൻപിള്ള രാജു ഫോണിൽ വിളിച്ചു പറയുകയായിരുന്നു. അതു കേട്ടപ്പോൾ ചിത്രം ഇത്ര വലിയൊരു സൂപ്പർഹിറ്റായി മാറും എന്നും, ഇത്രയും വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ മീനു കുട്ടി എന്ന കഥാപാത്രം മായാതെ നിൽക്കും എന്ന് രേഖ കരുതിയില്ല.

ഇപ്പോഴും പ്രായമായിട്ടും പ്രേക്ഷകർ തന്നെ കാണുന്നത് ആ പഴയ മീനുകുട്ടി ആയിട്ടാണ്. ഇനിയും അമ്പത് കൊല്ലം കഴിഞ്ഞാലും ആ സിനിമ അതു പോലെ തന്നെ അവിടെ നിൽക്കും എന്ന് രേഖ പറയുന്നു. ആ ചിത്രത്തിനു ശേഷം മകൾക്ക് മീനുക്കുട്ടി എന്ന പേര് ഇട്ട ഒരുപാട് ആളുകൾ ഉണ്ട്. ഇപ്പോഴും മലയാളികൾക്ക് രേഖ അവരുടെ മീനു കുട്ടിയാണ്. ലാലേട്ടനോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രേഖ, അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പങ്കു വെച്ചു.


അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടൻ ഒരു രാജാവാണെന്നും താൻ കേവലം ഒരു പ്രജ മാത്രമാണ് എന്നും രേഖ പറയുന്നു. “ദശരഥം” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്ന നടന വിസ്മയം അഭിനയിക്കുന്നത് നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നും അതിനു വേണ്ട റിയാക്ഷൻ മാത്രമായിരുന്നു നൽകിയത് എന്നും രേഖ പറയുന്നു. അന്നൊന്നും തനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു എന്നും ലാലേട്ടനിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു എന്നും രേഖ കൂട്ടിച്ചേർത്തു.