അഭിനയിക്കുന്നത് ഞാനാണെന്ന് അറിയുമ്പോൾ ചില രംഗങ്ങൾ വരും – ബെഡ്റൂം രംഗങ്ങൾ ചെയ്തപ്പോൾ ഉണ്ടായത് – സാധിക പറഞ്ഞത്.

in Special Report

പട്ടുസാരി എന്ന മഴവിൽ മനോരമയിലെ സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരോദയം ആയിരുന്നു സാധിക വേണുഗോപാൽ. വളരെ മികച്ച രീതിയിൽ ഉള്ള കഥാപാത്രത്തെ ആയിരുന്നു ഈ ഒരു സീരിയലിൽ താരത്തിന് ലഭിച്ചത്. എന്നാൽ പിന്നീട് അങ്ങോട്ട് ഗ്ലാമർസ്സ് അതിപ്രസരമുള്ള കഥാപാത്രങ്ങളെയാണ് താരത്തിന് അഭിനയിക്കാൻ സാധിച്ചത്. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിനെ


കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സാധിക. ബെഡ്റൂം രംഗങ്ങൾ ചെയ്ത സമയങ്ങളിൽ തനിക്ക് ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. എല്ലാരും വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ബെഡ്റൂം രംഗങ്ങൾ ചെയ്യുക എന്നത്. ഒരുപാട് ആളുകളുടെ മുൻപിൽ നിന്നാണ് ഇത് ചെയ്യുന്നത്. നമുക്ക് മുമ്പ് പരിചയമില്ലാത്ത ഒരാൾക്ക് ഒപ്പമാണ് ഇത്തരം രംഗങ്ങൾ ചെയ്യുന്നത്. അത് ചിലപ്പോള്‍ നമുക്ക് ഒട്ടും ഇഷ്ടമുള്ള

ആള്‍ ആയിരിക്കില്ല,ചിലപ്പോള്‍ കടുത്ത ശത്രുത ഉള്ള ഒരാളാകാം അപ്പോൾ ഒക്കെ നമ്മൾ നമ്മളെ തന്നെ കംഫർട്ടബിൾ ആക്കാൻ ഒരുപാട് സമയമെടുക്കും. ഞാൻ ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യുന്ന സമയത്ത് അന്ന് സെറ്റിൽ ലീവ് ആയിട്ടുള്ള ആളുകൾ വരെ അവിടെ ഉണ്ടായിരിക്കും. അത്തരം രംഗങ്ങൾ കാണുമ്പോൾ ആളുകൾക്ക് ഒരു പ്രത്യേക ആവേശമാണ്. അതുകൊണ്ടു തന്നെ ഒത്തിരി ആളുകളുടെ മുന്നിൽ വച്ചാണ്

പലപ്പോഴും ഇത്തരം രംഗങ്ങൾ ചെയ്യാറുള്ളത്. ഒരിക്കൽ ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു എനിക്ക് കംഫർട്ടബിൾ അല്ല എന്ന്. അത്തരം രംഗങ്ങൾ ഒരുപാട് ആളുകൾ നിൽക്കുമ്പോൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന്.
ആ സീനുകള്‍ ചെയ്യുമ്പോള്‍ ശരിക്കും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കഴിഞ്ഞാണ് അതിനായി മാനസികമായി ഒരുങ്ങുന്നത്. അതുപോലെ ചിലപ്പോൾ തനിക്ക് ചില സിനിമകൾ വരുമ്പോഴും ചില കാര്യങ്ങൾ

ശ്രദ്ധിച്ചിട്ടുണ്ട്. വരുന്ന സിനിമകളിൽ വേറെ രംഗങ്ങൾ ആയിരിക്കും പക്ഷേ അഭിനയിക്കുന്നത് താനാണെന്ന് അറിയുമ്പോൾ ആവശ്യമില്ലാത്ത ചില രംഗങ്ങൾ കൂടി അതിൽ അഡീഷണൽ ആയി കയറ്റുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ പലപ്പോഴും അവരോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് അങ്ങനെ ചെയ്യുന്നത് പുതിയ ഡ്രസ്സ്‌ ഇട്ടു വരുമ്പോള്‍ അറിയാമല്ലോ നമ്മള്‍ കുളിചിട്ടാണ് വരുന്നത് എന്ന് പിന്നെ എന്തിനാണ് അങ്ങനെ ഒരു സീന്‍

എടുക്കുന്നത് എന്ന്. അതുകൊണ്ടു തന്നെ സിനിമകൾ വളരെ സൂക്ഷിച്ച് ആണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. എന്താണെങ്കിലും കുളി കഴിഞ്ഞിട്ടാണ് ഡ്രസ്സ് ഇടുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. പിന്നീട് എന്തിനാണ് പ്രത്യേകം കുളിയും മറ്റും കാണിച്ചു കൊടുക്കുന്നത് എന്ന് അവരോട് ചോദിക്കാറുണ്ട്. അഭിനയിക്കുന്നത് ഞാനാണെന്ന് അറിയുമ്പോഴാണ് ചില രംഗങ്ങൾ കൂടുതലായി വരുന്നത്. എന്നാൽ ഇതുവരെ സിനിമയിൽ ലിപ്പ്‌ലോക്ക് രംഗങ്ങൾ ചെയ്തിട്ടില്ല എന്നും താരം പറയുന്നുണ്ട്. പക്ഷെ നിരവധി ഇന്റിമേറ്റ്‌ സീനുകള്‍ ചെയ്തിട്ടുണ്ട്.

പക്ഷെ ലിപ് ലോക്ക് ചെയ്തിട്ടില്ല അതരതിലുലാല്‍ ഒരു വേഷം വന്നിട്ടുണ്ട് എന്ന് സാധിക പറയുന്നു. തന്റെ കരിയറിന് വലിയ പ്ലസ് ആണ് എന്ന് തോന്നിക്കുന്ന ഇന്റിമേറ്റ്‌ സീനുകള്‍ ഞാന്‍ ചെയ്യും എന്നും സാധിക പറയുന്നു. ഇനി എ ഐ യുടെ കാലമാണ് നാളെ നമ്മള്‍ ചെയ്യാത്ത പലതും നമ്മുടെ പേരില്‍ വരാം. നാളെ നമ്മള്‍ പ്രൂവ് ചെയ്യാന്‍ നടക്കേണ്ടി വരും ഇത് ഞാനല്ല എന്റെത് ഇങ്ങനെ അല്ല എന്നൊക്കെ. സാധിക പറയുന്നു.