‘അഭിമുഖത്തിൽ അവതാരകനെ പച്ചക്ക് അസഭ്യം പറഞ്ഞ് മുൻ ബിഗ് ബോസ് താരം ദിയ സന. എന്തും വിളിച്ച് പറയാൻ ഇത് ബിഗ് ബോസ്സ് അല്ല..

in Special Report

ബിഗ് ബോസ് എന്ന ഷോയുടെ ആദ്യ സീസണിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു മുഖമാണ് ആക്ടിവിസ്റ്റ് കൂടിയായ ദിയ സനയുടേത്. ആദ്യ സീസണുകൾക്ക് ശേഷം വന്ന സീസണുകളിലെ സംഭവവികാസങ്ങൾ നടക്കുമ്പോൾ അതിനൊക്കെ പ്രതികരണം നടത്തുകയും ചെയ്യാറുണ്ട്. കഴിഞ്ഞ സീസണിലെ വിജയിയായ അഖിൽ മാരാർ ഷോയുമായി ബന്ധപ്പെട്ട്

നടത്തിയ സ്ത്രീ വിരുദ്ധ പരാമർശനത്തിന് എതിരെ ഈ അടുത്തിടെ ദിയ സന പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിന് ഇടയിൽ അവതാരകനെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്തിരിക്കുകയാണ് ദിയ സന. ഈ സീസണിലെ മത്സരാർത്ഥിയായ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ്


പ്രകോപന പരമായി ദിയ സംസാരിച്ചത്. അവതാരകന് എന്താണ് ഒരു വിഷയത്തിൽ തന്നെ പലത് പറയുന്നതെന്ന് ചോദിച്ചു. ഇത് ദിയ സനയ്ക്ക് ഡബിൾ സ്റ്റാൻഡ് ഉള്ള ഒരാളാണ് താനെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായി തോന്നി. ദിയ താൻ പറഞ്ഞ സ്റ്റെമെന്റ്റ് ഒന്നും മാറിയിട്ടില്ലെന്നും അവതാരകൻ ഒരു ചോദ്യത്തിൽ ലൂപ്പ് ചെയ്തു കളിക്കുകയാണെന്നും പറഞ്ഞു.

ജാസ്മിൻ ചായയിൽ തുമ്മിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ആദ്യം അതൊരാളുടെ നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണെന്ന് പറയുകയും അങ്ങനെയാണ് ജിന്റോ അവിടെ ഒരു വൃത്തികേടായ കാര്യം ചെയ്തില്ലേയെന്നും പറഞ്ഞു. അത് തമാശയായി എടുത്തവർക്ക് ഇത് തമാശയായി എടുക്കാൻ പറ്റില്ലേ എന്നായിരുന്നു ദിയ ആദ്യം പറഞ്ഞത്.

പിന്നീട് തനിക്ക് ജാസ്മിൻ ഛായയിൽ തുമ്മിയത് കണ്ടപ്പോൾ അയ്യേ എന്ന് തോന്നിയെന്ന് പറയുകയും ചെയ്തതോടെയാണ് അവതാരകൻ നിലപാടുകൾ മാറ്റിയെന്ന് പറഞ്ഞത്. ഇത് കേട്ടപ്പോൾ ദിയ അവതാരകനെ തെറി വിളിക്കുകയും ചെയ്തു. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന ആളോട് ചൂണ്ടിക്കാണിച്ചാണ് “ഈ മൈ..” എന്ന് പറയുന്നത്. പിന്നീട് താൻ എന്നോട് കോ,പ്പിലെ


വർത്തമാനം പറഞ്ഞാൽ അങ്ങനെ സംസാരിക്കൂ എന്നും പറയുന്നുണ്ട്. തുടർന്ന് എഴുന്നേറ്റ് നിന്ന് അവതാരകനോട് കൈചൂണ്ടിസംസാരിക്കുകയും ലൈറ്റ് തട്ടിമാറ്റി ദേഷ്യപ്പെട്ട് അഭിമുഖം നിർത്തി ഇറങ്ങി പോവുകയും ചെയ്തു. ദിയയ്ക്ക് വീഡിയോയുടെ താഴെ വലിയ വിമർശനമാണ് ലഭിച്ചിട്ടുള്ളത്. മാന്യമല്ലാത്ത സംസാരമാണ് ദിയയുടേതെന്ന് പറയുകയും ചെയ്തു.