Connect with us

Special Report

അവള്‍ ഒളിവില്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്. അവള്‍ ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്. ഷാരോൺ കേസ്, പ്രതി കഷായം ഗ്രീഷ്മയ്ക്ക് ഉടൻ വധശിക്ഷ നല്കണം- പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Published

on

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്. ഹൃദയം പൊട്ടുന്ന വേദനയാണിപ്പോൾ, താൻ പൊന്നുപോലെ വളർത്തിയ മകനെ കൊന്നവൾ കൂളായി ഇറങ്ങി വന്നത് കണ്ടപ്പോൾ തകർന്നു പോയി.

’21 വയസ്സുളള പെണ്‍കുട്ടിയെ എന്തിന് ജയിലിലിട്ടിരിക്കുന്നു എന്നാണ് കോടതി ചോദിച്ചത്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 23 വയസ്സുളള മകനെയാണ്. അത് കണ്ടില്ല. സുപ്രീം കോടതിയില്‍ പോകാനാണ് തീരുമാനം. മകന് നീതി കിട്ടണമെന്ന് ഷാരോണിന്റെ

അച്ഛന്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. പണം കൊണ്ട് എന്തും നേടാനാകുമെന്ന ചിന്തയാണ് കൊലയാളി ​ഗ്രീഷ്മക്ക്. മകന് നീതി കിട്ടുമെന്ന് ഈ നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ അതില്ലാതായി.

അവള്‍ ഒളിവില്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്. അവള്‍ ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്. ഒരു ദിവസം കൊണ്ട് ചെയ്തതല്ല കൊലപാതകം. ആലോചിച്ച് ചെയ്തതാണ്. അങ്ങനെ നിഗൂഢതയുളള അവള്‍ രക്ഷപ്പെടാനുളള മാര്‍ഗം കണ്ടെത്തും. ഞങ്ങളുടെ മകന്‍

അനുവദിച്ച വേദനയ്ക്ക് നീതി കിട്ടില്ലേ എന്നും മാതാപിതാക്കൾ ചോദിക്കുന്നു. ദുഷ്ട കുടുംബമാണ് അവരുടേത്, അവരുടെ കുടുംബത്തിൽ കൊലപാതകമെന്ന് സംശയിക്കാവുന്ന കൊലപാതകങ്ങൾ നടന്നിട്ടുണ്ട്..
​ഗ്രീഷ്മയുടെ അമ്മയും ദുഷ്ടത്തിയുമാണ്.

അവര് ഒരു സ്ത്രീയല്ലേ, മറ്റൊരു സ്ത്രീയുടെ വേദന മനസിലാക്കാനുള്ള കഴിവ് അവർക്കില്ലേ? അവർക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നൽകണം. മറ്റ് രാജ്യങ്ങളിലേ ശിക്ഷ ഇവിടെ നടപ്പിലാക്കണം, മറ്റൊരു അമ്മക്കും ചിലപ്പോൾ ഇത് സംഭവിക്കാം. വധശിക്ഷ നടപ്പിലാക്കണമെന്നും മാതാപിതാക്കൾ പറഞ്ഞു.


കടപ്പാട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company