ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ.. കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ,

in Special Report

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മുംബൈയിലെ മാതൃകയിലാണ് സംഭവം നടക്കുന്നത്.

ഇതിൻറെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി ആളുകൾ ആയിരുന്നു ആദ്യം നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ സംഭവം എന്താണെന്ന് അറിഞ്ഞതോടെ നടിയെ വിമർശിക്കുകയാണ് എല്ലാവരും.

ഒരുകാലത്ത് ഹിന്ദി സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രവീണ. എന്നാൽ പ്രായം കൂടിയപ്പോൾ സിനിമയിലെ മറ്റു നടിമാർ ഔട്ടാവുന്ന പോലെ ഇവരും ഔട്ടാവുകയായിരുന്നു. എന്നാൽ അടുത്തിടെ ഗംഭീര തിരിച്ചുവരവ് ആയിരുന്നു ഇവർ നടത്തിയത്.

കെജിഎഫ് എന്ന സിനിമയിൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആയിരുന്നു ഇവർ എത്തിയത്. രാമിക സെൻ എന്ന കഥാപാത്രത്തെ ആയിരുന്നു ഇവർ സിനിമയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും പവർഫുൾ ലേഡി കഥാപാത്രങ്ങളിൽ

ഒന്നാണ് ഇത് എന്നാണ് പ്രേക്ഷകർ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ പറഞ്ഞത്. അതേസമയം എന്തിനാണ് ഇവരെ നാട്ടുകാർ കയ്യേറ്റം ചെയ്തത് എന്നറിയുമോ? ഇവർ സഞ്ചരിച്ച കാർ ഇടിച്ച് മൂന്നുപേർക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്.

റിസ്വി കോളേജിൽ എടുത്തു വെച്ചാണ് സംഭവം നടക്കുന്നത്. എന്നാൽ നടി ആയിരുന്നില്ല കാറോടിച്ചിരുന്നത്. ഇവരുടെ ഡ്രൈവറായിരുന്നു കാറോടിച്ചിരുന്നത്. മൂന്നുപേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. അതേസമയം കാറിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് തടി മദ്യപിച്ച്

നിലയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. പ്രധാനമായി രണ്ട് കാരണത്തിലാണ് താരത്തിനെതിരെ ഇപ്പോൾ വിമർശനം വരുന്നത്. ഒന്ന് അശ്രദ്ധമായി കാർ ഓടിച്ചതിനാണ്. മറ്റൊന്ന് ഇത് ചോദ്യം ചെയ്ത നാട്ടുകാരെ അപമാനിച്ചതിനാണ്. പരിക്കേറ്റവരിൽ ഒരാൾ സ്ത്രീ ആയിരുന്നു.

തന്റെ മൂക്കിൽ നിന്നും ചോര വരുന്നുണ്ട് എന്നായിരുന്നു ഇവർ പറഞ്ഞത്. അതേസമയം നിങ്ങൾ ഈ രാത്രി ജയിലിൽ കിടക്കേണ്ടി വരും എന്നായിരുന്നു നടി ഇവരോട് പറഞ്ഞത്. ഇത് കൂടാതെ ഇവരുടെ ഡ്രൈവർ തന്റെ ബന്ധുവിനെയും അമ്മയെയും ആക്രമിച്ചു എന്നും

അതുകൊണ്ട് അമ്മയ്ക്ക് പരിക്കേറ്റു എന്നുമാണ് പരിക്കേറ്റ പെൺകുട്ടി പറഞ്ഞത്. സംഗതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ പോലീസുകാർ നാലുമണിക്കൂറോളം പരാതി സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് പരിക്കേറ്റ പെൺകുട്ടി പറയുന്നത്.