Special Report
ആദ്യ വിവാഹ ജീവിതം എട്ട് വർഷം കൊണ്ട് അവസാനിപ്പിച്ചു, ശേഷം വില്ലനുമായി പ്രണയം ! നടി പൂജബത്രയുടെ ഇപ്പോഴത്തെ ജീവിതം !
മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നീ നടന്മാർക്ക് ഒപ്പം അഭിനയിച്ച അന്യ ഭാഷാ നായികയായിരുന്നു പൂജ ഭട്ട്. പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന്
എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. ശേഷം അവർ ഇന്ത്യൻ അയർഫോഴ്സിൽ ജോലിക്ക് കയറിയതാണ്. എന്നാൽ ആ, സമയത്ത് അവർക്ക് മോഡലിങ്ങിൽ അവരസരം ലഭിക്കുകയും ശേഷം അതിലേക്ക് തിരിയുകയായിരുന്നു. ലിറിൽ സോപ്പിന്റെ പരസ്യത്തിൽ ശ്രദ്ധേയയായി. 1993-ൽ മിസ്സ് ഇന്ത്യ പട്ടം നേടി. ഇതിനു ശേഷം ഇന്ത്യയിലെ, ഒരു മികച്ച മോഡലായും ഒപ്പം അഭിനേത്രിയായും
ശ്രദ്ധ നേടി. മലയാളത്തിൽ മൂന്ന് ചിത്രങ്ങളാണ് നടി ചെയ്തിരുന്നത്, അത് മൂന്നും സൂപ്പർ സ്റ്റാറുകളുടെ കൂടെ ആയിരുന്നു, ആദ്യ ചിത്രം മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ശേഷം മമ്മൂട്ടിയുടെ നായികയായി മേഘം, പിന്നീട് ജയറാമിനൊപ്പം ‘ദൈവത്തിന്റെ മകൻ’. ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു അതിലെ ഗാനങ്ങളും ഹിറ്റായിരുന്നു, ഇപ്പോഴും മലയാളികൾ വീണ്ടും
കാണാൻ കൊതിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്.. വിവാഹ ജീവിതത്തിൽ ആദ്യം പരാജയം നേരിട്ട ആളാണ് പൂജ. നടിയുടെ ആദ്യ വിവാഹം 2002 ആയിരുന്നു. ലോസാഞ്ചലസിലെ ,ഓര്ത്തോപീഡിക്ക്സര്ജനായിരുന്ന ഡോ. സോനു അഹ്ലുവാലിയ ആയിരുന്നു വരൻ. പക്ഷെ എട്ട് വര്ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ്
അഭിനേതാവായ നവാബ് ഷായുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2019 ൽ വിവാഹിതരായത്. മലയാള സിനിമ, പ്രേക്ഷകർക്ക് വളരെ പരിചിതനായ ആളാണ് നവാബ് ഷാ. മലയത്തിൽ അനേകം ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു. മമ്മൂട്ടിയുടേതും
മോഹന്ലാലിന്റേതുമുള്പ്പെടെ അര ഡസനിലേറെ മലയാള സിനിമകളിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു,. രൗദ്രം, കാണ്ഡഹാര്‍, രാജാധിരാജ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളിലുമഭിനയിച്ചു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്ന പൂജാബത്ര ഇപ്പോള്‍ നവാബ് ഷായുടെ ഭാര്യയാണെന്നത് ആരാധകരില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല…
പൂജ ഇപ്പോഴും കാഴ്ച്ചയിൽ ആ പഴയ, നടി തന്നെയാണ്. യോഗയും കൃത്യമായ വ്യായാമവും ആഹാര ക്രമവും നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക്, പഞ്ചാബി, ഇംഗ്ളീഷ് ഭാഷകളിലും പൂജാബത്ര അഭിനയിച്ചിട്ടുണ്ട്. നവാബ് ഷാ മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വേഷമിട്ടിട്ടുണ്ട്.