ആരതിയോട് രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എന്നാണ് ജനങ്ങൾ‌ പറയുന്നത്… ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു… റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്‍. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും

സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും

എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍

റോബിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ താന്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് റോബിന്‍ പറയുന്നത്. എല്ലാവരോടും ചിരിച്ചും കളിച്ചും നല്ലകുട്ടിയെന്ന നിലയില്‍ മുന്നോട്ട്

പോകാമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്താണോ അങ്ങനെ തന്നെയായി നിന്നുകൊണ്ടാണ് മുന്നോട്ട് പോയതെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. അഞ്ച് പേർക്ക് അല്ലാതെ വേറെ ആർക്കാണ് എന്നോട് പ്രശ്നമുള്ളത്. ചിലരൊക്കെ ചോദിക്കാറുണ്ട് ഇവരെ അവോയ്ഡ്

ചെയ്താല്‍ പോരായിരുന്നുവോ എന്ന്. ഇത്തരത്തിലുള്ള പത്ത് മൂന്നൂറോളം പേരെ ഞാന്‍ അവോയ്ഡ് ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് ജീവിതമായിരുന്നു എനിക്ക്. ബിഗ് ബോസിന് മുമ്പ് എന്റേത് ചെറിയ ലോകമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം

ഞാന്‍ പുറത്തേക്ക് വരുന്നത് പുതിയൊരു ലോകത്തേക്കാണ്. എനിക്ക് അത് കൈകാര്യം ചെയ്യാനെ പറ്റിയിട്ടില്ല. ഞാന്‍ ഒറ്റക്കായിരുന്നു. ഇനിയിപ്പോള്‍ ഏത് ഫ്രണ്ട്ഷിപ്പാണെങ്കിലും പതിനായിരം തവണ ആലോചിച്ചിട്ടേ അതിലേക്ക് പോകുകയുള്ളു. ഇനിയിപ്പോള്‍ ആര് വന്നാലും

അതിലൊരു ഡിസ്റ്റന്‍സ് ഞാന്‍ വെക്കും. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. അങ്ങനെ പേടിച്ചാലെ കാര്യമുള്ളുവെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. മാത്രമല്ല, തന്നേയും ആരതിയേയും തെറ്റിക്കാന്‍ ഇപ്പോഴും ആളുകള്‍ നോക്കുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു.