Connect with us

Special Report

ആരാധകരുടെ ഒരു കാര്യം.. ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… വിവാഹ നിശ്ചയ ചിത്രത്തിനു താഴെ ചൂടൻ ചർച്ച

Published

on

നിക്കോളായ് സച്ച്ദേവുമായുള്ള നടി വരലക്ഷ്മി ശരത്കുമാറിൻറെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ദമ്പതികളുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പരിപാടിയിലായിരുന്നു നിശ്ചയം. വരലക്ഷ്മിയും നിക്കോളായും കഴിഞ്ഞ 14 വർഷമായി

പരസ്പരം അറിയാവുന്നവരാണ്. ഈ വർഷാവസാനം നടക്കുന്ന വിവാഹത്തിൻറെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു അതേസമയം വരലക്ഷ്മി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതോടെ ഫോട്ടോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ്


ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലും വരലക്ഷ്മിയുടെ മുൻകാല പ്രണയങ്ങളെ വീണ്ടും വലിച്ചിട്ടുള്ളതുമായ കമന്റുകളും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെ‍ട്ടിട്ടുണ്ട്. ഏറെയും കമന്റുകൾ നിക്കോളായ് സച്ച്ദേവിന്റെ ശരീരത്തെ

കുറിച്ചുള്ളതാണ്. ഇതാരാ ഹൾക്കോ..? ഒട്ടും ചേർച്ചയില്ലാത്ത ജോഡി… എന്നാണ് ഒരാൾ കുറിച്ചത്. അക്വാമാനെപ്പോലെയുണ്ടല്ലോ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹ​മാണ് വരലക്ഷ്മിയുമായി നടക്കാൻ പോകുന്നതെന്ന തരത്തിലും
കമന്റുകളുണ്ട്. ചിലർ നടൻ വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം എന്ന തരത്തിലും കമന്റ് ചെയ്തിട്ടുണ്ട്. വരലക്ഷ്മിയും വിശാലും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നുവെന്ന

തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശാലുമായുള്ള പ്രണയബന്ധം തകർന്നുവെന്ന് വെളിപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് വരലക്ഷ്മി പങ്കുവെച്ച ട്വീറ്റും ഒരിടയ്ക്ക് വലിയ ചർച്ചയായിരുന്നു. പ്രണയം ഇപ്പോൾ വേറൊരു തലത്തിലെത്തിയിരിക്കുന്നു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company