ആറാട്ട് അണ്ണൻ ആളൊരു പുലി തന്നെ.. വിളിക്കും പെട്ടന്ന് തന്നെ വെക്കും,, ‘ആറാട്ട് അണ്ണൻ എന്നെ ഇടയ്ക്ക് വിളിക്കാറുണ്ട്! ഞാൻ ബ്ലോക്ക് ഒന്നും ചെയ്യാൻ പോണില്ല.. നടി അനാർക്കലി മരിക്കാർ..

in Special Report

മോഹൻലാൽ നായകനായി അഭിനയിച്ച ആറാട്ട് എന്ന സിനിമയുടെ റിലീസ് സമയത്ത് തിയേറ്റർ റിവ്യൂ പറയുന്നതിനിടയിൽ സിനിമയെ പറ്റി പുകഴ്ത്തി പറയുകയും സിനിമ പറ്റി കുറ്റം പറഞ്ഞയാളെ രൂക്ഷമായി നോക്കുകയുമൊക്കെ ചെയ്തു സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ താരമാണ് സന്തോഷ് വർക്കി


എന്ന ആറാട്ട് അണ്ണൻ. അതിന് ശേഷം സന്തോഷ് വർക്കിയെ പോലെ പലരും തിയേറ്ററിൽ വന്ന് റിവ്യൂ പറഞ്ഞ് ശ്രദ്ധനേടിയിട്ടുണ്ട്. പക്ഷേ ആറാട്ട് അണ്ണനെ പോലെ ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരാൾ ഉണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞ രണ്ട് വർഷമായി സന്തോഷ് വർക്കി തിയേറ്ററുകളിൽ റിവ്യൂ പറയാൻ വേണ്ടി സ്ഥിരമായി എത്താറുണ്ട്.

ചിലപ്പോഴൊക്കെ മലയാളികൾ ഇവന് വേറെ പണി ഒന്നുമില്ലേ എന്ന് ചോദിക്കാറുണ്ട്. അഭിമുഖത്തിലും സമൂഹ മാധ്യമങ്ങളിലും ഓരോ നടിമാരെ കാണുമ്പോൾ ക്രഷ് തോന്നാറുണ്ട്, പ്രണയമുണ്ട് എന്നൊക്കെ പറയാറുണ്ട്. ഇപ്പോഴിതാ ആറാട്ട് അണ്ണനെ കുറിച്ച് നടി അനാർക്കലി മരിക്കാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.


“ഈ ആറാട്ട് അണ്ണനൊക്കെ എന്നെ ഇടയ്ക്ക് വിളിക്കാറൊക്കെയുണ്ട്. എനിക്ക് അങ്ങനെ പുള്ളിയെ റോങ്ങ് ആയിട്ട് ഒന്നും ഫീൽ ചെയ്തിട്ടില്ല. ഇടയ്ക്ക് വിളിക്കാറുണ്ട്‌, പക്ഷേ പുള്ളി ഒരു ഇരുപത് സെക്കൻഡിൽ കൂടുതൽ എന്നോട് സംസാരിക്കാറില്ല. എന്നെ ബുദ്ധിമുട്ടിപ്പിക്കാതെയില്ല. സോറി ഇടയ്ക്ക് ബുദ്ധിമുട്ടിക്കാറുണ്ട്.


കാരണം നമ്മൾ എന്തെങ്കിലും പരിപാടിയിലൊക്കെ ആണെങ്കിൽ ഫോൺ എടുക്കാൻ പറ്റാറില്ല. ഫോൺ എടുത്തില്ലേൽ നിർത്താതെ പിന്നെയും പിന്നെയും വിളിക്കും. ഞാൻ പിന്നെ ബ്ലോക്ക് ഒന്നും ചെയ്യാൻ പോവാറില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ചിട്ട്, “ഹലോ അനാർക്കലി വളരെ സുന്ദരിയാണ്.

വളരെ ബോൾഡ് ആണ്. അപ്പോ ഓക്കെ..” പുള്ളി അങ്ങനെ ഫോൺ വെക്കും. ഇവരുടെ പിറകെ നടക്കുന്ന കുറെ പേരുണ്ട്, ഇതിലൊന്നും ഒരു കാര്യവുമില്ല..”, അനാർക്കലി പറഞ്ഞു. ഈ വീഡിയോ സന്തോഷ് വർക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. അതിന് താഴെ ഒരുപാട് കോമഡി കമന്റ്സും വന്നിട്ടുണ്ട്.