ആ ബന്ധത്തിൽ സംഭവിച്ചത്; ഒന്നോ രണ്ടോ മൂന്നോ ചാൻസ് കൊടുക്കാം; പക്ഷേ..!.. എനിക്ക് ഒരു പ്രണയമുണ്ട്! ഇപ്പോൾ സന്തോഷം മാത്രം; രോഗാവസ്ഥയെ കുറിച്ച് മംമ്ത

in Special Report


മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങളും പലര്‍ക്കും ഉന്മേഷം നൽകുന്നതാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്


എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. കാൻസർ ബാധിച്ചതിന് ശേഷം ചികിത്സാ കാലയളവിലാണ് നടി വിവാഹ മോചനം നേടുന്നതും. 2011 ലാണ് പ്രജിത് പദ്മനാഭനെ മംമ്ത വിവാഹം ചെയ്യുന്നത്. ബഹ്റിനിലെ ബിസിനസുകാരനാണ് പ്രജിത്. ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു.


ഇതേക്കുറിച്ച് മംമ്ത സംസാരിക്കാറില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പൊതുവെ നടിക്ക് താൽപര്യമില്ലേങ്കിലും തനിക്കൊരു പ്രണയമുണ്ടെന്നും താൻ സന്തോഷവതിയാണെന്നും പറയുകയാണ് മംമ്ത. ലോസ് ആഞ്ചലസിലായിരുന്നപ്പോൾ ഒരാളെ കാണുന്നുണ്ടായിരുന്നു. അതൊരു ലോങ് ഡിസ്റ്റൻസ്


റിലേഷൻഷിപ്പായിരുന്നു. അത് വർക്കായില്ല. എന്നെ സംബന്ധിച്ച് റിലേഷൻഷിപ്പ് പ്രധാനമാണ്. പക്ഷെ ഈസി ​ഗോയിങ് ആയിരിക്കണം. ബന്ധങ്ങളിൽ നിന്നും ജീവിതത്തിലെ മറ്റ് കാര്യങ്ങളെയും ബാധിക്കുന്ന സമ്മർദ്ദം എനിക്കാവശ്യമില്ല. ഒന്നോ രണ്ടോ മൂന്നോ ചാൻസ് കൊടുക്കാം. അതിനപ്പുറം പോയാൽ സ്ട്രസ്ഫുളാണ്.


തനിക്കത് ആവശ്യമില്ലെന്നും മംമ്ത പറഞ്ഞു. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല എന്ന് തന്നെ പറയാം. ഈ പോരാട്ടത്തിന് ഒരു അവസാനം വരുമെന്ന് കരുതി പൊരുതുന്ന ചിന്താ​ഗതി


മാറ്റിയപ്പോൾ ജീവിതം എളുപ്പമായെന്നുമായിരുന്നു മംമ്ത പറഞ്ഞത്. ഒരുപക്ഷെ ജീവിത കാലം മുഴുവൻ പോരാടിക്കൊണ്ടിരിക്കണം. ഇത്തരം ചെറിയ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും. ആ മെെൻഡ് സെറ്റ് ഞാൻ എന്ന് ഉൾക്കൊണ്ടാേ അന്ന് മുതൽ ജീവിതം വളരെ എളുപ്പമായെന്നും മംമ്ത വ്യക്തമാക്കി. തന്റെ അസുഖം


കാരണം മറ്റുള്ളവരേക്കാൾ ചില പരിമിതികൾ തനിക്കുണ്ടെന്നും മംമ്ത പറയുന്നു. എന്നോടൊപ്പം വർക്ക് ചെയ്യുന്നവരോടും മാതാപിതാക്കളോടുമെല്ലാം ഞാൻ പറയാറ് കുറച്ച് കൂടി ക്ഷമ എന്റെ കാര്യത്തിൽ കാണിക്കാനാണ്. കാരണം നിങ്ങൾ പത്തിരട്ടി വേ​ഗത്തിൽ ചെയ്യുന്ന കാര്യം ഒരുപക്ഷെ എനിക്ക് അ‍ഞ്ചിരട്ടി


വേ​ഗത്തിലേ പറ്റൂ. കാരണം ഇന്ന് ആരോ​ഗ്യപ്രശ്നം കാരണം ഞാൻ സ്ലോയാണ്. ഒരുപക്ഷെ ഈ ഒരു വർഷം ഞാൻ സ്ലോയായിരിക്കും. എന്റെ കുടുംബത്തിലെ അത്താണി ഞാനാണ്. അച്ഛൻ അഞ്ച് വർഷം മുമ്പ് റിട്ടയർ ചെയ്തു. അച്ഛൻ ബാങ്കറും അമ്മ ടീച്ചറുമായിരുന്നു. അമ്മയിപ്പോൾ എന്റെ മാനേജരാണ്. നമ്മളൊരു ടീമാണ്. മൂന്നം​ഗ


കുടുംബം. ഒരു പ്രായത്തിനപ്പുറം അവരെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അവർ എന്റെ കുട്ടികളെ പോലെയാണ്. എന്റെ ചുറ്റുമുള്ളവർ എന്നെ മനസിലാക്കിയാൽ മുഴുവൻ കഴിവിലും എനിക്ക് വർക്ക് ചെയ്യാം. എന്നെ ഡ്രെയ്ൻ ഔട്ട് ചെയ്താൽ ഒരുപാട് പേരെ അത് ബാധിക്കുമെന്നും മംമ്ത വ്യക്തമാക്കുകയായിരുന്നു.