അർച്ചന ശാസ്ത്രി ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. പ്രധാനമായും തെലുങ്ക് സിനിമയിലും കുറച്ച് തമിഴ്, കന്നഡ, മലയാളം സിനിമകളിലും അഭിനയിച്ചതിലൂടെ താരം അറിയപ്പെടുന്നു. തപനയിൽ വേദയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തൻ്റെ സ്റ്റേജ് നാമം അർച്ചന എന്നാക്കി മാറ്റി, അതിലൂടെ താരം കൂടുതൽ അറിയപ്പെടുന്നു. നേനു, നുവ്വോസ്തനൻ്റെ നേനോഡൻ്റാന, ആ ദിനഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.
മോഡലായി കരിയർ ആരംഭിച്ച അവർ പിന്നീട് സിനിമാ രംഗത്തേക്ക് കടന്നു. 2004-ൽ തപന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. ബിഗ് ബോസ് തെലുങ്ക് സീസൺ 1 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബിഗ് ബോസ് തെലുങ്ക് അർച്ചന. നുവ്വോസ്തനൻ്റെ നേനോദന്താന, കോകില, പ്രേമതോ നുവ്വു വസ്തവാനി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അവസാനമായി കണ്ടത് ഹിന്ദി ചിത്രം ദി ഫൈനൽ എക്സിറ്റ്.
വിവിധ പ്രകടനങ്ങളിൽ തൻ്റെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ച താരം പരിശീലനം ലഭിച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ പരിശീലനം നേടിയ താരം സാംസ്കാരിക പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതരിപ്പിച്ചിട്ടുണ്ട്. തൻ്റെ അഭിനയ ജീവിതത്തിന് പുറമെ, പരസ്യങ്ങളിലും ബ്രാൻഡ് അംഗീകാരങ്ങളിലും താരം ബന്ധപ്പെട്ടിരുന്നു. വിവിധ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ താരം ഇടം നേടിയിട്ടുണ്ട്.
കൂടാതെ താരം നിരവധി ബ്രാൻഡുകളുടെ അംബാസഡറായിരുന്നു. താരത്തിന്റെ ആകർഷണീയതയും സ്‌ക്രീൻ സാന്നിധ്യവും താരത്തെ എൻഡോഴ്‌സ്‌മെൻ്റ് കാമ്പെയ്‌നുകളുടെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറ്റി. നുവുവൊസ്തന്റെ നെനൊഡന്റെ എന്നാ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്.
ആദ്യത്തെ രണ്ട് മൂന്ന് സിനിമകളിൽ നായികയായി അഭിനയിച്ച ശേഷം ‘നുവുവൊസ്തന്റെ നെനൊഡന്റെ’ എന്ന സിനിമയിൽ നായികയുടെ സഹോദരിയുടെ വേഷമാണ് താരം ചെയ്തത്. ഈ സിനിമ ചെയ്തതാണ് തന്റെ കരിയറിനെ തകർത്തതെന്ന് ആണിപ്പോൾ താരം പറഞ്ഞത്. ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ നായികയായി തനിക്ക് അവസരങ്ങൾ ലഭിച്ചേനെ എന്നും താരം പറയുന്നു.
നായികാ റോളുകൾക്ക് പകരം സഹനടീ വേഷങ്ങളാണ് തനിക്ക് പിന്നീട് ലഭിച്ചതെന്നും താരം വ്യക്തമാക്കി. മൈത്രി എന്ന കന്നഡ സിനിമയിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷം താരം ചെയ്തിട്ടുണ്ട്. മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷം ചെയ്തത്. മലയാളത്തിൽ ലങ്ക എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയ വൈഭവം തന്നെയാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചിരുന്നത്.
കരിയറിലെടുക്കുന്ന തെറ്റായ തീരുമാനങ്ങൾ പലപ്പോഴും ഉയർച്ചയിലേക്ക് പോകുന്ന കരിയറിനെ കുത്തനെ താഴേക്ക് തള്ളി വിടാനും പിന്നീട് വിജയ സിനിമകളും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. അത്തരത്തിൽ ഒരു തീരുമാനമായിരുന്നു ഈ സിനിമയിലെ അഭിനയം എന്നാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ്.