ഇതാണ് തന്റെ മികച്ച ഫോട്ടോസ്.. രണ്ടാം വരവിലെ ഗ്ലാമർ കൂടിയ താരമായി മാറിയ മീരയുടെ പുത്തൻ ലുക്ക് ഇതാ

in Special Report


ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. അതിന് ശേഷം മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ മീര ജാസ്മിൻ, ഒരു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ട് തവണ മികച്ച


നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. തമിഴിലും തിളങ്ങിയിട്ടുള്ള മീര അവിടെയും സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 2016 വരെ സിനിമയിൽ വളരെ സജീവമായി നിന്നയൊരാളാണ് മീര. നിരവധി മനോഹരമായ വേഷങ്ങൾ മീര സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു. പിന്നീട് മീര ഭർത്താവുമായി വേർപിരിഞ്ഞെന്നും ചില റിപോർട്ടുകൾ ഉണ്ടായിരുന്നു. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മീര മലയാള സിനിമയിലേക്ക് അതിശക്തമായി തിരിച്ചുവരവ് നടത്തി.


ജയറാം, സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെയായിരുന്നു തിരിച്ചുവരവ്. ക്യൂൻ എലിസബത്ത് എന്ന സിനിമയും മീരയുടെ കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു. തമിഴിൽ ദി ടെസ്റ്റ് എന്ന ചിത്രവും, തെലുങ്കിൽ സ്വാഗ് എന്ന സിനിമയുമാണ് മീരയുടെ ഇനി വരാനുള്ളത്. തെന്നിന്ത്യയിൽ

മുഴുവനായി സജീവമായി നിൽക്കാൻ തന്നെയാണ് മീരയുടെ തീരുമാനം. സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് മീര സോഷ്യൽ മീഡിയയിൽ സജീവമായി. ഇപ്പോഴും വളരെ സജീവമായിട്ട് മീര അതിൽ തിളങ്ങി നിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു ദിനചര്യ

ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. “നിങ്ങൾക്കറിയാവുന്നത് പോലെ, ജീവിതം..” എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങൾ പങ്കുവച്ചത്. ഇതിൽ വർക്ക് ഔട്ട് ചിത്രവും ഷൂട്ടിലെ ലൊക്കേഷൻ ചിത്രവും ആഹാരം കഴിക്കുന്നതും അല്ലാത്ത ചിത്രങ്ങളുമൊക്കെയുണ്ട്.