Connect with us

Special Report

ഇതുവരെ നടന്നതിൽ ഏറ്റവും മോശം ലോകകപ്പ് ആണ് ഖത്തറിൽ നടന്നത് എന്നാണ് റൊണാൾഡോയുടെ സഹോദരി – കാരണം കേട്ടോ ?

Published

on

ദിവസങ്ങളായി കാൽപന്താരാധകരെയെല്ലാം ആവേശത്തിലാഴ്ത്തി ഖത്തർ തന്റെ പ്രൗഢി നിലനിർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഒരു മത്സരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയോ അവറോ. ഇതുവരെ നടന്നതിൽ ഏറ്റവും മോശം ലോകകപ്പ് ആണ് ഖത്തറിൽ നടന്നത് എന്നാണ് റൊണാൾഡോയുടെ സഹോദരി പറയുന്നത് അർജന്റീനയും ഫാൻസും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം മികച്ചതായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്. ലോകകപ്പ് നേടിയ അർജന്റീനയും ഫൈനലിൽ ഹാട്രിക് നേടിയ എംബാപ്പയെയും അഭിനന്ദിക്കുന്നതിനിടയിൽ ആയിരുന്നു കാറ്റിയോയുടെ ഈ ഒരു പ്രതികരണം.

എക്കാലത്തെയും ഏറ്റവും മോശം ലോകകപ്പാണ് നടന്നത്. പക്ഷേ വളരെ മികച്ച ഒരു ഫൈനൽ കാണാൻ കഴിഞ്ഞു. എന്തൊരു മത്സരമായിരുന്നു അത്. അർജന്റീന അഭിനന്ദനങ്ങൾ. കിലിയൻ എംബാപ്പെ ഈ പയ്യൻ അവിശസനീയമാണ്. വലിയൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആവിശ്വസിനിയം ഇങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. അതേസമയം താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഈയൊരു അഭിപ്രായത്തിന് നിരവധി ആളുകളാണ് വിമർശനങ്ങളുമായി എത്തിയിരുന്നത്.

വളരെ മനോഹരമായ രീതിയിൽ ആയിരുന്നു ലോകകപ്പ് നടന്നത് എന്നും ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ലോകകപ്പ് ആയിരുന്നു കഴിഞ്ഞുപോയത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം ടീം കളിപ്പിക്കാത്തതിന് ഖത്തർ എന്ത് പിഴ ചെയ്തു അതിനെ ഖത്തറിനെ മോശമായി പറയേണ്ടതിന്‍റെ കാര്യം എന്താണ്. നിങ്ങളുടെ പൊന്നാങ്ങളെ ബെഞ്ചിൽ ഇരുത്തിയതിൽ ഖത്തർ എന്ത് പിഴച്ചു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വേൾഡ് കപ്പ് ആയിരുന്നു നടന്നത് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.

എന്നാൽ പോർച്ചുഗൽ ടീമിന്റെ ഏറ്റവും മോശം ലോകകപ്പ് തന്നെയായിരിക്കും ഇത്. അതിന് കാരണക്കാർ കോച്ചും ടീമും ആണ്. അല്ലാതെ ഖത്തർ അല്ല എന്നായിരുന്നു ചിലർ കമന്റ് ചെയ്തിരുന്നത്. ഇതുപോലെ ഗതികെട്ട ഒരു ലോകകപ്പ് റൊണാൾഡോയ്ക്ക് ഉണ്ടായിട്ടില്ല എന്നത് സത്യമായിരിക്കും എന്നും താരത്തിന്റെ അഭിപ്രായത്തിന് താഴെ ചില മലയാളികൾ കമന്റ് ചെയ്യുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ഈയൊരു വാക്ക് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഖത്തറിനെ കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല എന്ന തരത്തിൽ ആയിരുന്നു കൂടുതൽ പേരും സംസാരിച്ചത്. ഇതൊരു മത്സരമല്ലേ ഈ മത്സരത്തെ മത്സരമായി കണ്ടാൽ പോരേ. വ്യക്തിവൈരാഗ്യങ്ങൾ മറ്റു രീതിയിൽ തീർക്കുന്നത് മോശമല്ലേ എന്ന തരത്തിലൊക്കെ ആയിരുന്നു ആളുകൾ കമന്റ് ചെയ്തത്.