ഇതെന്താണ് അപ്സരസോ അതോ ദേവതയോ.. മില്‍ക്കി വൈറ്റ് നിറത്തിലുള്ള ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍..

in Special Report


ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ മലയാളിയായ കെയു മോഹനന്റെ മകൾ കൂടിയായ മാളവികയുടെ സിനിമ

പ്രവേശനത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറി. അത് കഴിഞ്ഞ് മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും ഓരോ സിനിമ വീതം ചെയ്ത ശേഷം മാളവിക മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ്

ഫാദറിലൂടെ മലയാളത്തിൽ ശ്രദ്ധപിടിച്ചുപറ്റി. അതിന് ശേഷം തമിഴിൽ പേട്ട, മാസ്റ്റർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മാസ്റ്ററിൽ വിജയിയുടെ നായികയായി അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ മാളവികയ്ക്ക് ധാരാളം

ആരാധകരുള്ള ഒരാളാണ്. അതിന് പ്രധാനകാരണം മാളവിക ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് എന്നതാണ്. ഈ തവണ ആരാധകർക്ക് മുന്നിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് കൊണ്ടുവന്നിരിക്കുന്നത്. മില്‍ക്കി വൈറ്റ്

നിറത്തിലുള്ള ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പ്ലെയിന്‍ സാരിക്കൊപ്പം ഡീപ് നെക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍

ചെയ്തിരിക്കുന്നത്. മുത്തുകള്‍ തുന്നിപ്പിടിപ്പിച്ച സാരിയിലും ബ്ലൗസിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ആക്സസറിയായി ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..