ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- രണ്ട് തേപ്പ് മാത്രമേയുള്ളൂ… അനുശ്രീ

in Special Report

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം വേറിട്ട കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന തലവനാണ്

അനുശ്രീയുടെ പുതിയ ചിത്രം. അനുശ്രീയും മിയയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രം തിയ്യേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.


പരിപാടിയില്‍ ‘ഈ സിനിമയിലും തേപ്പുകാരി ആണോ’ എന്ന ചോദ്യവും വന്നു.
അതിന് അനുശ്രീ നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ മാത്രമേ തേപ്പുകാരിയായിട്ടുള്ളൂ എന്ന് താരം പറയുന്നു.ആ തേപ്പ് ഇത്ര വലിയ ഹിറ്റ് ആകുമെന്ന് കരുതിയില്ലെന്നും അനുശ്രീ പറയുന്നു. ചാക്കോച്ചന്റെ സിനിമയില്‍ ഞാന്‍ ചാക്കോച്ചനെ അല്ല, ചാക്കോച്ചനാണ് തന്നെ തേച്ചിട്ട് പോയത്. നീ അച്ഛന്റെ കൂടെ നില്‍ക്കണം എന്നൊക്കെയാണ് എന്നോട് പറയുന്നത്. അതിനിടെ പൂവന്‍ കോഴി

എന്ന ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ച് മിയയും ചോദിക്കുന്നുണ്ട്. അങ്ങിനെ ആണെങ്കില്‍ രണ്ട് തേപ്പ് മാത്രമേയുള്ളൂ. ഒന്നില്‍ ചാക്കോച്ചന്‍ ആണ് തേച്ചത്. ജിസ് ചേട്ടന്‍ എന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ തേപ്പ് പ്രതീക്ഷിച്ചിട്ടില്ല. ജിസ് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം


എന്നത് വലിയ ആഗ്രഹമായിരുന്നു. പരസ്യമായും അല്ലാതെയും അദ്ദേഹത്തിനോട് അവസരം ചോദിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ തന്നെ വിളിച്ചത് ഇങ്ങനെ ഒരു സസ്പെന്‍സ് ത്രില്ലറിലേക്ക് ആയിരുന്നു. ചിത്രത്തില്‍ ഒരുപാട് ഒന്നും ഇല്ലെങ്കിലും ഉള്ളത് നന്നായി ചെയ്തിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.