ഇത് പറയാന്‍ കൊള്ളാവുന്ന ഒന്നാണോ എന്നറിയില്ല, എന്നാലും..; ഭാവനയ്‌ക്കൊപ്പം ഒരുമിച്ച് കുളിച്ച അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായര്‍

ഭാവന എന്ന നടി ഇപ്പോള്‍ മലയായാളത്തില്‍ അധികം സജീവമാല്ല എങ്കിലും, ഒരു കാലത്ത് മള്‍ട്ടി നായികാ ചിത്രങ്ങളില്‍ ഒരു കാലത്ത് വളരെ സജീവമായിരുന്ന നടിയാണ്. നവ്യ നായര്‍, കാവ്യ മാധവന്‍, മീര ജാസ്മിന്‍ തുടങ്ങിയര്‍ക്കൊപ്പമൊക്കെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഭാവയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുമ്പോള്‍ പലര്‍ക്കും പൊട്ടിച്ചിരിക്കുന്ന കുറേ ഏറെ ഓര്‍മകളെ കുറിച്ചാണ് പറയാനുള്ളത്. അങ്ങനെ ഒരു രസകരമായ അനുഭവം ഒരു അഭിമുഖത്തില്‍ നവ്യ നായര്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാവുന്നത്.

പറയാന്‍ കൊള്ളുമോ?
പറയാന്‍ കൊള്ളുമോ?
ജാനകി എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ നായര്‍ ഭാവനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ചത്. ഇത് പറയാന്‍ കൊള്ളാവുന്ന ഒന്നാണോ എന്നെനിക്ക് അറിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് നടി തുടങ്ങുന്നത്.

ചതിക്കാത്ത ചന്തുവില്‍
ഞങ്ങള്‍ ഒരുമിച്ച് ചതിക്കാത്ത ചന്തു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് രസകരമായ അനുഭവങ്ങളുണ്ട്. അതിലൊരു പാട്ട് രംഗത്ത് ഞാനും ഭാവനയും കറുത്തമ്മമാരും, ജയേട്ടന്‍ കൊച്ചു മുതലാളിയുമായിട്ടാണല്ലോ പാട്ട് രംഗത്ത് എത്തുന്നത്. കടല്‍ തീരത്ത് കിടന്ന്, നനഞ്ഞിട്ടൊക്കെയാണ് അഭിനയിച്ചത്. അതിന് ശേഷം ഉദയ സ്റ്റുഡിയോയില്‍ പോയി ജാക്കും റോസുമായി നില്‍ക്കണം. ഞങ്ങള്‍ രണ്ടു പേരും റോസും, ജയേട്ടന്‍ ജാക്കുമായാണ് സീനില്‍ വരുന്നത്.

ഭാവനയെ അനുകരിച്ച് നവ്യ
ഭാവനയെ അനുകരിച്ച് നവ്യ
കടല്‍ തീരത്ത് നിന്ന് നേരെ ഉദയ സ്റ്റുഡിയോയില്‍ പോയി, അവിടെ നിന്നാണ് കുളിച്ച് മാറുകയൊക്കെ ചെയ്യുന്നത്. ഞാനും ഭാവനയും അന്നൊരുമിച്ചാണ് കുളിച്ചത്. അപ്പോള്‍ അവള്‍ പറയും, ‘നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും, ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും’ എന്നൊക്കെ. പിന്നെ ഭാവനയുടെ ശബ്ദത്തില്‍ സോപ്പ് തേക്കുന്നതിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളൊക്കെ നവ്യ അനുകരിക്കുന്നുണ്ട്.

ചിരിച്ചു മറിഞ്ഞ സിനിമ
ചിരിച്ചു മറിഞ്ഞ സിനിമ
ജയസൂര്യ, നവ്യ നായര്‍, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചതിക്കാത്ത ചന്തു. ലാല്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, വിനീത് തുടങ്ങിയവരൊക്കെ അഭിനയിച്ച സിനിമയിലെ കോമഡി രംഗങ്ങള്‍ ഇന്നും ഹിറ്റാണ്.