ഇനി കോളേജ് കുമാരി.. പ്ലസ് ടു ജീവിതം വിജയകരമായി അവസാനിച്ചു.. ‘അമ്മേ ഞാൻ 12-ത് തോറ്റില്ല, പാസ്സായി.. മീനാക്ഷിയുടെ ആഘോഷം വൈറൽ

in Special Report


അമർ അക്ബർ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണിയിലെ ഫാത്തിമയും ഒപ്പത്തിലെ നന്ദിനി കുട്ടിയും മലയാളികളുടെ മനസ്സിൽ പ്രതേക സ്ഥാനമുണ്ട്.

വേറെയും ഒരുപാട് സിനിമകളിൽ ബാലതാരമായി മീനാക്ഷി വേഷം ചെയ്തിട്ടുണ്ട്. എന്തിന് കന്നഡയിലും ബോളിവുഡിലും വരെ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീനാക്ഷി തന്റെ ജീവിതത്തിലെ ഒരു നിർണായകമായ നേട്ടം ആരാധകരുമായി

പങ്കുവച്ചിരിക്കുകയാണ്. തന്റെ പ്ലസ് ടു റിസൾട്ട് വന്നതിന്റെ സന്തോഷമാണ് മീനാക്ഷി അറിയിച്ചത്. “അമ്മേ.. ഞാൻ 12-ത് തോറ്റില്ല.. അല്ല പാസ്സ്.. 83 ശതമാനം ന്ന്..”, എന്ന ക്യാപ്ഷനോടെയാണ് അമ്മയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോ മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും

ഒരു പോസ്റ്റ് ഇട്ടിരുന്നു. “അങ്ങനെ പ്ലസ് ടു ജീവിതം(ടെർണിങ് പോയിന്റ്, ടെർണിങ് പോയിന്റ്) അതിവിജയകരമായി അവസാനിച്ചിരിക്കുന്നതായി അറിയിക്കുകയാണുട്ടോ..”, എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൈക്കൂപ്പി നിൽക്കുന്ന ഔർ ഫോട്ടോയോടൊപ്പം മീനാക്ഷി കുറിച്ചത്.

ഫേസ്ബുക്കിൽ 83 ശതമാനം മാർക്ക് ഉണ്ടെന്ന് മീനാക്ഷി പറഞ്ഞിരുന്നു. 90 ശതമാനത്തിൽ കൂടുതൽ പ്രതീക്ഷിച്ചു എന്ന് ഒരാൾ കമന്റ് ഇട്ടിരുന്നു. ഞാനും പ്രതീക്ഷിച്ചു പക്ഷേ ഒത്തില്ല എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എത്ര എ പ്ലസ് ഉണ്ടെന്ന് ചോദിച്ചതിന് രണ്ട് എന്നാണ് മറുപടി

കൊടുത്തത്. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ഉൾപ്പടെയുള്ളവർ മീനാക്ഷിയെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടിട്ടുമുണ്ട്. ഇത് കൂടാതെ മീനാക്ഷിയുടെ പ്രിയപ്പെട്ട ആരാധകരും താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കമന്റ് ഇട്ടിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും പലരും അഭിപ്രായപ്പെട്ടു.