Connect with us

Special Report

ഇനി ജീവിതം അള്ളാഹുവിന്റെ നാമത്തിൽ, ഗ്ലാമറസ്സായ സിനിമാ ജീവിതം ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസത്തിന് വിധേയമായി ജീവിക്കാൻ തീരുമാനിച്ച സഹർ അഫ്ഷ…

Published

on

അഭിനയ മേഖലയിൽ തിളങ്ങിനിൽക്കുന്ന ഒരു താരം കൂടി സിനിമാ മേഖലയോട് വിട പറയുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കാൻ കഴിയുന്നത്. നടിയും മോഡലുമായ സഹർ അഫ്ഷയാണ് സിനിമ മേഖലയിലോ ഗ്ലാമർ രംഗത്തോ ഉണ്ടാകില്ല എന്ന് അറിയിച്ചിരിക്കുന്നത്. മേഖലയിൽ ആദ്യത്തെ


സംഭവമല്ല ഒരുപാട് പേർ അഭിനയമേഖലയോട് വിടപറയുകയും ഇസ്ലാമിലേക്ക് ചേക്കേറുകയും ചെയ്ത വാർത്താ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ജൂണിൽ സൈറ വസീം സിനിമ ഇൻഡസ്ട്രിയോട് വിട പറഞ്ഞതിനു ശേഷം 2020 ഒക്ടോബറിൽ സന ഖാനും സിനിമ ഇൻഡസ്ട്രിയോട് വിടപറഞ്ഞിരുന്നു.

ഇവർക്ക് പിന്തുടർച്ച എന്നോണം ആണ് ഇപ്പോൾ താരത്തിന്റെ സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള വിടവാങ്ങൽ ആരാധകർ കാണുന്നത്. ആരാധകർക്ക് ഒന്നടങ്കം ഒരു ഷോക്ക് ആണ് ഈ വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ മുൻ നടിയും മോഡലും ആയിരുന്ന സനാഖാൻ താരത്തിന്റെ തീരുമാനത്തെ പിന്തുണച്ചു കൊണ്ട്

രംഗത്തെത്തിയിട്ടുണ്ട്. തമിഴ്, ഭോജ്പുരി നടിയാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. കർത്താ കർമ്മ ക്രിയ എന്ന തെലുങ്ക് ചിത്രത്തിലെ മൈത്രിയുടെ വേഷത്തിനും അതുപോലെ ഭോജ്പുരി ചിത്രമായ മെഹന്ദി ലഗാ കെ രക്ന 3 യിൽ ഖേസരി ലാൽ


യാദവിനൊപ്പം അഭിനയിച്ചതിനും താരം പ്രശസ്തിയിലേക്ക് ഉയർന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുകയും ചെയ്തിരുന്നു. 2020-ൽ താരം ചെയ്ത വൈസ് തോ തേരി യാദ് എന്ന സംഗീത വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അതിലൂടെ വളരെ പെട്ടെന്ന്


ആരാധകർ ഏറ്റെടുക്കുകയും താരം അതുവഴി അറിയപ്പെടുകയും ചെയ്തിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നതിലും നിരവധി ടിവി പരസ്യങ്ങൾ ചെയ്യുന്നതിലൂടെയും താരം അറിയപ്പെടുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും കൈകാര്യം ചെയ്തിരുന്നത് അതുകൊണ്ടു

തന്നെയാണ് താരത്തിന്റെ ഈ വിടവാങ്ങൽ ആരാധകർക്ക് വലിയ ആഘാതം നൽകുന്നത്. സിനിമ ഇൻഡസ്ട്രിയുടെ വിടപറയുകയാണ് എന്നും ഇനി അതുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും താരം വെളിപ്പെടുത്തിയിരിക്കുന്നു. അതുപോലെ ഇതിനോടകം തന്നെ ഇനിയുള്ള ജീവിതം

ഇസ്ലാമിക അധ്യാപനങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നും താരം അറിയിക്കുകയുണ്ടായി. തനിക്ക് ലഭിച്ച ആരാധക പിന്തുണയ്ക്കും പ്രശസ്തിക്കും അംഗീകാരങ്ങൾക്കും എല്ലാം ആരാധകർക്ക് ഞാൻ നന്ദിയുള്ളവളായിരിക്കുമെന്നും താരം ഇസ്ലാം മത പ്രഖ്യാപന സമയത്ത് പറഞ്ഞിട്ടുണ്ട്.