Connect with us

post

ഇപ്പോൾ യാത്രകൾ പോകുമ്പോൾ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്,.. എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും… അത്യാവശ്യം നല്ല മദ്യപാനിയാണ്, പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത് ; ധ്യാൻ ശ്രീനിവാസൻ

Published

on

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനി വാസന്‍. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെ പ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്തും തുറന്നു പറയുന്ന താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ധ്യാന്‍ തുറന്നു പറയാറുള്ളത്. ഇപ്പോഴിതാ ഭാര്യ അര്‍പ്പിതയെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാള്‍ ഭാര്യയാണെന്നും എല്ലാ അലമ്പിനും നല്ലതിനും കൂടെയുണ്ടാകുമെന്നും ധ്യാന്‍ പറയുന്നു.

ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ ‘എന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാള്‍ ഭാര്യയാണ്. അങ്ങനൊരാള്‍ ഉണ്ടായത് കൊണ്ടാണ് ലൈഫിന് ഒരു ബാലന്‍സുണ്ടായത്. നമ്മള്‍ എന്ത് പറഞ്ഞാലും ഓക്കെ പറയുന്നൊരാളാണ് അവള്‍. എന്ത് അലമ്പിനും നല്ലതിനും അവള്‍ കൂടെയുണ്ടാകും. എപ്പോഴും കൂടെയുള്ള ഒരു സുഹൃത്താണ് ഭാര്യ. അര്‍പ്പിത ക്രിസ്ത്യാനിക്കുട്ടിയാണ്. അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി.

ഇപ്പോള്‍ യാത്രകള്‍ പോകുമ്പോള്‍ അവളെ ഞാന്‍ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്. പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത്. മതി ഇതില്‍ കൂടുതല്‍ അടിക്കരുതെന്ന് അവളെ ഞാന്‍ ഇപ്പോള്‍ ഉപദേശിക്കുകയാണ്. ഒരു ബൂമറാങ് പോലെ. എല്ലാം ഇപ്പോള്‍ ഞാന്‍ പറയേണ്ട അവസ്ഥയാണ്.

2017 ഏപ്രിലിലാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്. ഇപ്പോള്‍ ഇവര്‍ക്കൊരു മകളുണ്ട്. അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തില്‍ ലഹരിക്ക് അമിതമായി അടിമയായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

ഒരു കാലത്ത് താന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യപിക്കുമായിരുന്നെന്നും ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തന്റെ ജീവിതത്തിന് സാമ്യമുണ്ടെന്നും ഒരു അഭിമുഖത്തില്‍ ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു.

‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാന്‍ ഭയങ്കര ആല്‍ക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോള്‍ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം പോലെ തന്നെ.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company