ഇഷ്ടമുള്ള വസ്ത്രം ധരിച്ചു എന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തും കാണിക്കാമെന്നുള്ള ലൈസന്‍സ് അല്ല; വിമര്ശകര്ക്കെതിരെ പൊട്ടിത്തെറിച്ച് മീനാക്ഷി!!!

in Special Report

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. മാലിക്കിൽ ഫഹദിന്റെ മകളായി അഭിനയിച്ചതിലൂടെ സിനിമയിലും താരം സജീവമായി.

നൃത്തത്തിലും പ്രാവീണ്യമുള്ള മീനാക്ഷി എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടിയാണ് മീനാക്ഷി രവീന്ദ്രന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് നടിയ്ക്ക് ഇതിലൂടെ ലഭിച്ചത്. അടുത്തിടെ ഒരു പൊതുവേദിയിലെത്തിയപ്പോഴാണ് മീനാക്ഷിയുടെ വേഷം കൂടുതല്‍ ചര്‍ച്ചയായത്.

തനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നതെന്നാണ് നടി പറയുന്നത്. എന്ന് കരുതി തന്റെ സ്വാകാര്യതയിലേക്ക് ക്യാമറയുമായി വരാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിക്കുകയാണ് നടിയിപ്പോള്‍. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു എന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തും കാണിക്കാമെന്നുള്ള ലൈസന്‍സ് അല്ലെന്നാണ് സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മീനാക്ഷി പറയുന്നത്.

ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. പക്ഷേ ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍. അതൊക്കെ കാണുമ്പോള്‍ ഞാന്‍ മുഖം തിരിക്കും. ഇതൊന്നും കാണാന്‍ തീരെ താല്‍പര്യമില്ല.

സങ്കടമൊന്നും തോന്നാറില്ല. ലാസ്റ്റ് കണ്ടൊരു വീഡിയോയില്‍ വൃത്തിക്കേട് കൂടുതലായി കാണിക്കാനാണോന്ന് അറിയില്ല, സ്ലോ മോഷനിലൊക്കെയാണ് എടുത്തിരിക്കുന്നത്. നമ്മളൊരു സ്ലീവ്‌ലെസ് ഇട്ടാലോ ഷോട്ട്‌സ് ഇട്ടെന്ന് കരുതി, നമ്മുടെ പ്രൈവറ്റ് പാര്‍ട്ടിലേക്ക് വീഡിയോ പകര്‍ത്താന്‍ വരാന്‍ ആരാണ് അധികാരം കൊടുത്തിരിക്കുന്നത്. അങ്ങനെ ഇട്ടത് കൊണ്ടല്ലേ വീഡിയോ എടുത്തതെന്ന് പറയാം.

അങ്ങനെ ഇടുന്നതിനര്‍ഥം നിങ്ങള്‍ക്ക് എടുക്കാനുള്ള അവകാശമാണെന്ന് ആരാണ് പറയുന്നത്. വീഡിയോ ഷൂട്ട് ചെയ്യരുതെന്നല്ല ഞാന്‍ പറയുന്നത്. അതൊക്കെ ഇതിന്റെ ഭാഗമാണെന്ന് എനിക്കറിയാം. അത് ഫേസ് ചെയ്യാന്‍ റെഡിയായിട്ടുമാണ് വരുന്നതും. പക്ഷേ നമ്മളൊരു പരിപാടിയ്ക്ക് പോകുമ്പോള്‍ ഇതൊരു കണ്ടന്റാക്കി ചെയ്യുന്നതാണ് കുഴപ്പം. നമ്മളൊരു അഞ്ച് പേര് ഗ്രൂപ്പായിട്ട് പോകുന്നു.

അഞ്ച് പേരെയും ഷൂട്ട് ചെയ്താല്‍ കുഴപ്പമില്ല. ഞാനിട്ടത് സെക്‌സി ഡ്രസ്സോ, ഹോട്ട് ഡ്രസ്സോ ഒക്കെ ആണെങ്കിലും അന്നേരം പ്രശ്‌നമില്ല. അതിന് പകരം എന്നെ മാത്രം കാണിച്ചോണ്ട് ചെയ്യുന്നതാണ് പ്രശ്‌നം. അതെന്ത് മര്യാദയാണെന്ന് മീനാക്ഷി ചോദിക്കുന്നു. ഡ്രസ്സിങ്ങ് ആരോടുമുള്ള യെസ് അല്ല. ആളുകള്‍ കുറച്ചൂടി ഇഷ്ടപ്പെടുന്നത് അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെടാനാണ്. ചിലര്‍ക്ക് കാണാനിഷ്ടവും അതൊക്കെയാണ്. എന്റെ സാരി ഉടുത്ത ഫോട്ടോയോ മാന്യമായ വേഷമെന്ന് പറയുന്നതോ ആയ ചിത്രങ്ങള്‍ ഇതുവരെ വൈറലായിട്ടില്ല.

അതൊന്നും ആളുകള്‍ക്ക് കാണണ്ട. ഇതാണ് അവര്‍ക്ക് വേണ്ടത്. എന്ന് കരുതി കാണിക്കാന്‍ വേണ്ടി ഇട്ടതല്ല ഞാന്‍. അത്തരം വസ്ത്രങ്ങളെനിക്ക് ഇഷ്ടമാണ്. ഞാനതില്‍കംഫര്‍ട്ടുമാണ്. അപ്പോള്‍ എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. വീഡിയോ എടുക്കണ്ടെന്നും ഫോട്ടോ എടുക്കണ്ടെന്നും ഞാന്‍ ആരോടും പറയുന്നില്ല. പക്ഷേ കുറച്ചൊക്കെ മാന്യത കാണിക്കാമെന്നും മീനാക്ഷി പറയുന്നു. വീട്ടില്‍ എല്ലാത്തിനും പിന്തുണ തരുന്നവരാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മീമിലൊക്കെ കാണുന്നപോലെ വീട്ടിലെ ഇളയ ആളോട് എന്ത് വേണമെങ്കിലും ചെയ്‌തോളു എന്ന് പറയാറില്ലേ അതുപോലെ ആയിരുന്നു എന്റെ വീട്ടിലും. എന്ന് കരുതി എന്റ ചേട്ടനോട് ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞിട്ടൊന്നുമില്ല. ഞാന്‍ എന്ത് എന്റെ വീട്ടില്‍ ചോദിച്ചാലും എനിക്ക് ഒക്കെ ആണെങ്കില്‍ അത് ചെയ്‌തോളു എന്നൊരു മൂഡാണ് അന്നും ഇന്നും. സിനിമ ആയത് കൊണ്ട് അവരുടെ ഉള്ളില്‍ ചിലപ്പോള്‍ സംശയങ്ങള്‍ ഒക്കെ ഉണ്ടാവാം.

ഇതുപോലെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും ഒരാള്‍ ജോലി കിട്ടിയിട്ട് അതുമായി മുന്നോട്ട് പോകുമ്പോള്‍ അത് ഒരു സേഫ് സൈഡ് ആണ്. പെട്ടന്ന് അതൊക്കെ അവസാനിപ്പിച്ച് ഞാന്‍ ഇനി അഭിനയിക്കാന്‍ പോകുവാണെന്ന് പറയുമ്പോള്‍ അവര്‍ക്കും എന്തെങ്കിലും ആശങ്കകള്‍ ഉണ്ടായേക്കാം. പക്ഷെ ഇന്നുവരെ അവര്‍ ആ കണ്‍സേണ്‍ എന്നോട് ഷെയര്‍ ചെയ്തിട്ടില്ല.

അത് ചിലപ്പോള്‍ അവര്‍ക്ക് എന്നോടുള്ള വിശ്വാസം കൊണ്ട് ആയിരിക്കും. അച്ഛന് ആ കാര്യത്തില്‍ ഭയങ്കര വിശ്വാസം ആണ്. അച്ഛന്‍ ഇപ്പോഴും ഞാന്‍ എവിടേലും എത്തിക്കൊള്ളും, ഞാന്‍ വീണാലും നാലു കാലിലെ വീഴുള്ളൂ എന്ന വിശ്വാസത്തിലാണ്. ഇതുവരെ ഒരു പ്രശ്‌നങ്ങളും എന്റെ വീട്ടുകാര്‍ പറഞ്ഞിട്ടില്ലെന്നും’, മീനാക്ഷി കൂട്ടിചേര്‍ക്കുന്നു.