Special Report
ഈ ചിരി ഇനി ഇല്ല! സ്വപ്നങ്ങളുമായി കുവൈറ്റിൽ എത്തി, പക്ഷെ വിധി! നൊമ്പരമായി വീഡിയോ
ഈ ചിരി ഇനി ഇല്ല! സ്വപ്നങ്ങളുമായി കുവൈറ്റിൽ എത്തി, പക്ഷെ വിധി! നൊമ്പരമായി വീഡിയോ കഴിഞ്ഞ ദിവസം കുവൈറ്റിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്റെ വിയോഗ വാർത്ത ഉൾകൊള്ളാൻ മാതാപിതാക്കൾക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.
വരുന്ന ആഗസ്റ്റ് മാസം പുതുതായി പണിത വീട്ടിലേക്ക് താമസം മാറാൻ വേണ്ടി കാത്തിരുന്ന സ്റ്റെഫിനു ഒരു ദിവസം പോലും ആ വീട്ടിൽ കിടക്കാൻ ആയില്ല. പുതിയ വീട്ടിലേക്ക് മാറിയാൽ ഉടനെ വിവാഹവും നടത്താൻ തീരുമാനിച്ചിരുന്നു. പാമ്പാടി എൻജിനീയർ കോളേജിൽ
നിന്നും മികച്ച മാർക്കോടെ ബിരുദം കരസ്ഥം ആക്കി കൊണ്ടാണ് കുവൈറ്റിലേക്ക് പോയത്. മൂന്നു മക്കളിൽ മൂത്ത മകൻ ആയ സ്റ്റെഫിൻ ഉത്തരവാദിത്യങ്ങൾ എല്ലാം ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു പോകുബോഴാണ് ഇ ദുരന്തം സംഭവിക്കുന്നത്. ഇപ്പോൾ വാടക വീട്ടിലാണ്
മാതാപിതാക്കൾ താമസിക്കുന്നത്. ഇപ്പോൾ സ്‌റ്റെഫന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നൊമ്പരം ആകുന്നത്. കലാപരം ആയി ഏറെ കഴിവ് ഉള്ളവൻ ആയിരുന്നു സ്റ്റെഫിൻ എന്ന് സുഹ്യത്തുക്കൾ പറയുന്നു.ഈ വീഡിയോയാണ് വൈറൽ ആകുന്നത്.