ഈ സീസണിലെ സുന്ദരിയായ മത്സരാര്‍ത്ഥി, സ്ത്രീകളുടെ ഹേറ്റിന് കാരണം ജാസ്മിന്റെ ഭംഗി?; ചര്‍ച്ചയായി കുറിപ്പ്..

in Special Report


ബിഗ് ബോസ് വീട്ടില്‍ ഈ സീസണിന്റെ തുടക്കം മുതല്‍ ഇന്നും ചര്‍ച്ച നില്‍ക്കാത്ത ഒരു പേര് ജാസ്മിന്റേത് തന്നെയാണ്. ഏറ്റവും ഒടുവില്‍ ഫാമിലി വീക്കെന്‍ഡില്‍ ജാസ്മിന്റെ ഉപ്പയും ഉമ്മയും വന്നപ്പോഴാണ് അത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഗബ്രിയുമായുള്ള കോംബോ ഗെയിം തന്നെയാണ് അതിന് കാരണമായത്. ഗബ്രിയോട് തനിക്ക് പ്രണയം അല്ലെങ്കില്‍ സൗഹൃദത്തേക്കാള്‍ കവിഞ്ഞ് ഒരു ഇഷ്ടമുണ്ടെന്ന് ജാസ്മിന്‍ തുറന്നുപറയുന്നുണ്ട്. വീട്ടുകാര്‍ വരുമ്പോഴും തനിക്ക് ആകെ അവിടെ

ഉണ്ടായിരുന്ന ആശ്വാസം ഗബ്രിയായിരുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെയാണ് ജാസ്മിന്റെ പിതാവ് മാലയും ഗബ്രിയുടെ ഫോട്ടോയും വാങ്ങി വെക്കാന്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ ജാസ്മിന് വലിയ ഫാന്‍സ് നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഗബ്രി-ജാസ്മിന്‍ കോംബോ ഗെയിം വലിയ രീതിയില്‍ നെഗറ്റീവ് ആയി ചര്‍ച്ച ചെയ്യപ്പെട്ടതോടെ

ജാസ്മിനുണ്ടായിരുന്ന ഫാന്‍ ബേസ് കുറയുകയായിരുന്നു. പലരും ജാസ്മിന്‍ ഹേറ്റേഴ്‌സ് ആയി എന്നതും ശ്രദ്ധേയമാണ്. ജാസ്മിന്റെ വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നവും ജാസ്മിനെതിരെ ഹേറ്റ്‌ഴ്‌സ് ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. ആദ്യമായി ജാസ്മിനെതിരെ ഉയര്‍ന്ന ഹൈജീന്‍ പ്രശ്‌നം ചായ ഉണ്ടാകുന്നതിനിടയില്‍ തുമ്മിയതും അത് സാരമില്ലെന്ന് പറയുന്നതുമാണ്. അത് ഹൗസിനുള്ളില്‍ വലിയ

ചര്‍ച്ചയായിരുന്നു. മാത്രമല്ല, തുടര്‍ന്ന് ഒന്നരാടനാണ് കുളിക്കാറുള്ളതെന്ന് ജാസ്മിന്‍ പറഞ്ഞതും മറ്റൊരു ചര്‍ച്ചയ്ക്ക് കാരണമായി. ഇതിന് പിന്നാലെ ജാസ്മിന്‍ എപ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പലയിടത്തായി ഇടുന്നതും ഹൗസിനുള്ളില്‍ ജിന്റോയുമായി വലിയ അടി തന്നെ ഉണ്ടാവുന്നതിന് കാരണമായി. അതിന് ശേഷമാണ് കാലിലെ നഖം ജാസ്മിന്‍ കടിച്ചു മുറിക്കുന്നതും വീഡിയോയില്‍ കണ്ടത്, കൂടാതെ ചെരിപ്പ് ഇടാതെ ഹൗസിനുള്ളില്‍ നടക്കുന്നത് തുടങ്ങി ഒത്തിരി പ്രശ്‌നങ്ങള്‍ ജാസ്മിന്റെ പേരില്‍ നടന്നിരുന്നു.

എന്നാല്‍ ഇതൊന്നും കാര്യമായ പ്രശ്‌നമല്ലെന്നും ജാസ്മിന് പുറത്ത് സ്ത്രീകളായ ഹേറ്റേഴ്‌സ് കൂടാന്‍ കാരണം ജാസ്മിന്റെ സൗന്ദര്യമാണെന്നാണ് ഒരു കുറപ്പില്‍ പറയുന്നത്. ജാസ്മിന്‍ വളരെ പ്രിറ്റിയായ മത്സരാര്‍ത്ഥിയാണെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ജാസ്മിന്റെ വിജയമാണ് മറ്റൊരു കാരണമെന്നും കുറിപ്പില്‍ പറയുന്നു. ‘ജാസ്മിന് ഇത്രയും ഫീമെയില്‍ ഹേറ്റേഴ്‌സ് ഉണ്ടാവാനുള്ള യഥാര്‍ത്ഥ കാരണം അവരെ കാണാന്‍ വളരെ നല്ലതായതുകൊണ്ടാണ്. ബിഗ് ബോസ് ചരിത്രത്തിലെ


തന്നെ ഏറ്റവും pretty ആയ മത്സരാര്‍ത്ഥി ആണ് ജാസ്മിന്‍ എന്നത് ശത്രുക്കള്‍ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ ബുള്ളി ചെയ്യാന്‍ അത്രയും ഭംഗി ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ഒരു അവസരവും അവര്‍ പാഴാക്കില്ല. അത് സ്വഭാവികം ആണ്,’ കുറിപ്പില്‍ പറയുന്നു. അതുപോലെ ഇത്രയും മേല്‍ ഹേറ്റേഴ്‌സ് ഉണ്ടാവാനുള്ള കാരണം ചുരുങ്ങിയ കാലം കൊണ്ട് ജാസ്മിന്‍ നേടിയ incredible ആയ success ആണ്. 23 വയസ്സില്‍ ബാധ്യതകള്‍ തീര്‍ത്തു, വീട് വച്ചു,

കാര്‍ വാങ്ങി, ഫെയിം നേടി, കുടുംബം നോക്കുന്ന ഒരു കഴിവുറ്റ പെണ്‍കുട്ടിയോടുള്ള ഒരുതരം jealousy ആണ് ഇവര്‍ക്ക്. ഇവര്‍ അമ്മി ഉമ്മി നോക്കിയിട്ടും അവള്‍ ഇതുവരെ നേടിയതിന്റെ ഏഴയലത്ത് പോലും എത്തിയിട്ടുണ്ടാവില്ല. അവളുടെ ഗെയിമിനെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം.

ഞാനും ചെയ്തിട്ടുണ്ട്, ഇനിയും വിമര്‍ശിക്കും. പക്ഷേ പേഴ്‌സണല്‍ കാര്യങ്ങള്‍ എടുത്തിട്ട് അവളെ വ്യക്തിഹത്യ ചെയ്ത് അങ്ങ് ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കില്‍ ചേര്‍ത്തു നിര്‍ത്താന്‍ തന്നെയാണ് തീരുമാനമെന്നും കുറിപ്പില്‍ പറയുന്നു.