Special Report
ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം
ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് പുഷ്പയിലെ സാമന്തയുടെ ഐറ്റം നമ്പര്‍ ആയ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അത്ര സുന്ദരിയല്ല എന്ന ചിന്തയാണ് തനിക്ക് എപ്പോഴും
ഉണ്ടായിരുന്നതെന്നും സാമന്ത. ഞാന്‍ അത്ര പോരെന്നും ഞാന്‍ സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു
ഞാന്‍. കാരണം സെ ക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൊണ്ടുവന്ന് നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത് എന്നും സാമന്ത പറഞ്ഞു. എന്നാല്‍ ഇനി
അത്തരം ഡാന്‍സ് നമ്പറില്‍ താന്‍ പ്രത്യക്ഷപ്പെടില്ലെന്നും താരം വ്യക്തമാക്കി. അതില്‍ താനിപ്പോള്‍ വെല്ലുവിളി കാണുന്നില്ല എന്നാണ് താരം പറയുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ സിനിമയിലെ ഗാനമായിരുന്നു ഊ ആണ്ടവ. ഐറ്റം നമ്പറായി എത്തിയ ഗാനം വലിയ രീതിയില്‍ ഹിറ്റാവുകയായിരുന്നു.