Connect with us

Special Report

എടാ മോനേ.. നിങ്ങൾ കൊള്ളാല്ലോ.. ബെഡ് റൂം ഷൂട്ടുമായി താരദമ്പതികളായ നൂബിനും ബിന്നിയും.. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു.. ഫോട്ടോസ് വൈറൽ

Published

on

സിനിമ മേഖലയിലേത് പോലെ സീരിയൽ മേഖലയിലും ധാരാളം താരദമ്പതികളുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ നൂബിൻ ജോണി. നൂബിൻ വിവാഹം കഴിച്ചിരിക്കുന്നത്

ഡോക്ടറായ ബിന്നി സെബാസ്റ്റ്യനെയാണ്. വിവാഹം കഴിഞ്ഞ് ബിന്നിയും സീരിയൽ രംഗത്ത് സജീവമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇരുവരും താരദമ്പതികളായി ഇന്ന് മാറി കഴിഞ്ഞിട്ടുമുണ്ട്. ഗീതാഗോവിന്ദം എന്ന സീരിയലിലെ നായികാ

വേഷം ചെയ്യുന്നത് ഇപ്പോൾ ബിന്നിയാണ്. നൂബിൻ കുടുംബവിളക്കിന് ശേഷം വേറെ സീരിയലുകളിൽ അത്ര സജീവമല്ല. എങ്കിലും മോഡലിംഗ് രംഗത്ത് നൂബിൻ സജീവമായി നിൽക്കുന്നുണ്ട്. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

ബിന്നി ഗീതാഗോവിന്ദമായി നല്ല തിരക്കിലുമാണ്. രണ്ടുപേർക്കും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചെയ്തയൊരു ബെഡ് റൂം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മിഥിൻലാൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇപ്പോഴും കമിതാക്കളെ പോലെ പ്രണയിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നുവെന്ന് ആരാധകരും ചിത്രങ്ങൾ താഴെ അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ട താരദമ്പതികളായി

മാറി കഴിഞ്ഞുവെന്ന് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ കണ്ടാൽ വ്യക്തമാകും. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കാമുകി ആരാണെന്ന് ആദ്യം നൂബിൻ

പറഞ്ഞിരുന്നില്ല. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പാണ് കാമുകിയെ പരിചയപ്പെടുത്തിയത്. പിന്നീട് നൂബിനെ പോലെ തന്നെ ബിന്നിയും പ്രേക്ഷകർക്ക് സീരിയലുകളിലൂടെ പ്രിയങ്കരിയായി. സാജൻ സൂര്യയ്ക്ക് ഒപ്പം സീരിയലിൽ ജോഡിയായി തിളങ്ങി നിൽക്കുകയാണ് ബിന്നി.