Connect with us

Special Report

എത്രയോ ഗ്ലാമറസ് നടിമാർ വന്നിട്ടുണ്ട്. എന്നാൽ സിൽക് സ്മിതയെ പോലെ ആഘോഷിക്കപ്പെട്ടവരില്ല. നായികനടിമാർ സിൽക് സ്മിതയു‌ടെ പിന്നിലായി’

Published

on

വശ്യമായ കണ്ണുകളും സ്തബ്ദമാക്കുന്ന ചിരിയും ഉടലഴകും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രപ്രദേശിലെ നാട്ടിൻ പുറത്തു നിന്നും വളരെ പെട്ടെന്നായിരുന്നു സിനിമയിലെ നിറ സാന്നിധ്യമായി താരം മാറിയത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസിൽ വെച്ച് തന്നെ താരത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 14ാം വയസിൽ താരത്തെ കുടുംബം വിവാഹം കഴിപ്പിച്ചയച്ചു. കൊടിയ പീഡനമായിരുന്നു ദാമ്പത്യ ബന്ധത്തിൽ താരത്തിന് നേരിടേണ്ടി വന്നത്.

1980 ൽ പുറത്തിറങ്ങിയ വണ്ടിച്ചക്രമായിരുന്നു താരത്തിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രം. സിനിമയിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. അങ്ങനെ സ്മിത സിൽക്ക് സ്മിത ആയി മാറുകയായിരുന്നു.

സിനിമ വിജയമായപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി സ്മിത മാറി. മൂൺട്രു മുഖം എന്ന ചിത്രത്തോടെ ഗ്ലാമർ വേഷങ്ങളിൽ താരം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ഐറ്റം ഡാൻസുകാരിയായും താരം മാറി. സിനിമയുടെ മസാല ചേരുവകളിൽ താരം പ്രധാന സാന്നിധ്യമായി.

ഇപ്പോൾ താരത്തിന്റെ കരിയറിലെ ഉയർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ കാന്തരാജ്. എത്രയോ ​ഗ്ലാമറസ് നടിമാർ വന്നിട്ടുണ്ട്. എന്നാൽ സിൽക് സ്മിതയെ പോലെ ആഘോഷിക്കപ്പെട്ടവരില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

നായികനടിമാർ സിൽക് സ്മിതയു‌ടെ പിന്നിലായി എന്നും സിൽക് സ്മിതയുണ്ടെങ്കിലേ പടം ഓടൂ എന്ന സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നുണ്ട്. കമൽ ഹാസന്റെ മികച്ച സിനിമകളിലൊന്ന് മുപ്പത് തവണയോളം ആ സിനിമ കണ്ടെന്ന് ഒരാൾ പറഞ്ഞു എന്നും അതിന് കാരണമായി

അയാൾ പറഞ്ഞത് സിൽകിനെ കാണാൻ വേണ്ടി എന്നായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെ സിനിമാ നിർമാണത്തിലേക്ക് താരം തിരിഞ്ഞിരുന്നു. പക്ഷേ ആ സിനിമകൾ പരാജയപ്പെടുകയും സാമ്പത്തിക

നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെയാണ് താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ആണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 1996ൽ സിൽക്ക് സ്മിത ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്. ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തമാണ്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company