എനിക്കൊരു ആവശ്യം വന്നപ്പോ WCC തിരിഞ്ഞു നോക്കിയില്ല.. നയന്‍താരയുടെ സിനിമ എടുത്തു മാറ്റിയതിനെതിരെ പാര്‍വ്വതി പോസ്റ്റിട്ടു. നയന്‍താര തമിഴ് നടിയാണ്, ഞാന്‍ പക്ഷെ മലയാളത്തില്‍ തന്നെയുള്ളതാണ്

in Special Report

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പേര് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് കഴിഞ്ഞ ദിവസം താരം സിനിമാ സെറ്റില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരുന്നു. താന്‍ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ മതിയായ ബാത്രൂം സൗകര്യം പോലുമില്ലായിരുന്നു എന്നാണ് താരം പറഞ്ഞത്. ഇതിനെ കുറിച്ച് ഡബ്ലിയു സി സി ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ല എന്നാണ് ഇപ്പോൾ താരം ആരോപിക്കുന്നത്.

എന്നെ ഈ സംഘടനയില്‍ നിന്നും ഇതുവരേയും ആരും വിളിച്ചിട്ടില്ല എന്നും ഇന്നലെ ഞാനൊരു പോസ്റ്റിട്ടു. എനിക്ക് വളരെയധികം സങ്കടമുണ്ട്. എനിക്കറിയാം, ഞാന്‍ വലിയൊരു ആര്‍ട്ടിസ്റ്റല്ല, ഞാനൊരു സാധാരണ ആര്‍ട്ടിസ്റ്റാണ്. പക്ഷെ ഞാനും ഈ കുടുംബത്തിലെ അംഗമല്ലേ? ഞാനും പത്ത് വര്‍ഷമായി സിനിമയുടെ ഭാഗമാണ്. ഞാനും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു.


ഡബ്ല്യുസിസിയിലെ അംഗങ്ങളെയെല്ലാം എനിക്കറിയാം. പരിചയമുള്ളവരാണ്. അവര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നും സുരേഷ് സാറിന്റെ മകളുടെ കല്യാണ റിസപ്ഷന് പോയപ്പോള്‍ ഒത്തിരിപേര്‍ അവിടെ വച്ച് വന്ന് സംസാരിച്ചിരുന്നു എന്നും പറഞ്ഞതിനൊപ്പം താരം ചോദിക്കുന്നത് അറിഞ്ഞിട്ടും അവഗണിക്കുന്നതാണോ, ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടതില്ല എന്ന് തോന്നിയിട്ടാണോ എന്നാണ്.

എനിക്കത് ഭയങ്കര വിഷമമായി എന്നും അപ്പോഴാണ് ഞാന്‍ പോസ്റ്റിടുന്നത് എന്നും പോസ്റ്റ് ഇട്ട് ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ എനിക്ക് കോളുകള്‍ വന്നു തുടങ്ങി’ എന്നും താരം പറയുന്നു. അതിലുള്ള ഒരു ആര്‍ട്ടിസ്റ്റ് വിളിച്ചു, മറ്റൊരു ആര്‍ട്ടിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. അംഗങ്ങളൊക്കെ അറിയുന്നുണ്ട്. പക്ഷെ സംഘടന ഒരു കാര്യവും ചെയ്യുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സ്ത്രീയെന്ന നിലയിലും അത് സങ്കടകരമാണ് എന്നും താരം പറയുകയുണ്ടായി.

നമുക്ക് വേണ്ടി സംസാരിക്കുന്ന സംഘടനയാണെന്ന് പറഞ്ഞിട്ട് അവരത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല എന്നും പ്രിവിലേജുകളുള്ള ചിലര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത് എന്നും താരം ആരോപിക്കുന്നു. നയന്‍താരയുടെ സിനിമ നെറ്റ്ഫ്‌ളിക്‌സ് എടുത്ത് മാറ്റിയതില്‍ പാര്‍വ്വതി തിരുവോത്ത് പ്രതികരിച്ചിരുന്നു. നയന്‍താര ഡബ്ല്യുസിസി അംഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.