post
എനിക്ക് കുറച്ച് ഉപദേശങ്ങൾ നല്കി… സണ്ണി ലിയോൺ വളരെ സ്വീറ്റായ, പ്രൊഫഷണലായ വ്യക്തി… സണ്ണി ലിയോണുമായുള്ള അനുഭവം പങ്കുവെച്ച് നിഷാന്ത് സാഗർ
പ്രശസ്ത താരം സണ്ണി ലിയോണുമായി ഒരു സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മലയാള സിനിമാ താരം നിഷാന്ത് സാഗർ. മൈൽ സ്റ്റോൺ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്, ഇൻഡോ അമേരിക്കൻ ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നിരവധി പേരും ഭാഗമായിരുന്നു.
“സണ്ണി ലിയോണിനോട് മലയാളികൾക്ക് എപ്പോഴുമൊരു ഇഷ്ടമുണ്ട്. ആളുകളോട് എപ്പോഴുമവർ വളരെ സ്വീറ്റായി സംസാരിക്കുന്ന വ്യക്തിയാണ്, അവരോടൊപ്പം ചെയ്ത സിനിമ ഉടൻ റിലീസ് ഉണ്ടാവുമെന്നാണ് വിചാരിച്ചിരുന്നത്, പക്ഷേ ഉണ്ടായില്ല. എന്താണ് പിന്നീട് സംവഭവിച്ചതെന്ന് അറിയില്ല.
മലയാളിയായിരുന്നു ആ സിനിമയുടെ നിർമ്മാതാവ്. അദ്ദേഹം ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നു. രാമചന്ദ്ര ബാബു സാറായിരുന്നു ക്യാമറ ചെയ്തത്. പട്ടണം റഷീദായിരുന്നു മേക്കപ്പ്. അമേരിക്കൻ ഒർജിനായ ഒരാളായിരുന്നു ഡയറക്ട് ചെയ്തിരുന്നത്. നല്ലൊരു എക്സ്പീരിയൻസായിരുന്നു അത്.
സണ്ണി ലിയോൺ വളരെ പ്രൊഫഷണലായ നല്ലൊരു ഹ്യൂമൻ ബീയിങ്ങാണ്,വളരെ സോഫ്റ്റ് സ്പോക്കണായ ആളാണ് അവർ, ഞാൻ പലപ്പോഴും സെറ്റിലൊക്കെ ഒതുങ്ങികൂടി നിൽക്കുന്ന മനുഷ്യനാണ്, എന്റെ ആ രീതി മാറ്റം വരുത്തണമെന്നും,
കാര്യങ്ങൾ കൂടുതൽ എക്സ്പ്രസ് ചെയ്യണമെന്നും ആളുകളോട് സംസാരിക്കണമെന്നും എന്നോട് പറഞ്ഞു, നമ്മളെ എപ്പോഴും ഓൺ ആക്കിയെടുക്കാൻ അവർ ശ്രമിക്കും” എന്നായിരുന്നു താരത്തിന്റെ മറുപടി.കൂടാതെ നിഷാന്ത് സാഗർ എന്ന പേര് വന്നതിനെ കുറിച്ചും താരം സംസാരിച്ചു.
“നിഷാന്ത് ബാലകൃഷണൻ എന്നായിരുന്നു പേര്, സിനിമയിൽ വന്നതിനു ശേഷമാണ് ബാലകൃഷണൻ എന്ന അച്ഛന്റെ പേരിന്റെ പകരം നിഷാന്ത് സാഗർ എന്നാക്കിയത്, ഈയടുത്ത് എന്നെ പരിചയപ്പെട്ട ഒരാൾ അച്ഛൻ സാഗറും ഞാനുമൊക്കെ ഭയങ്കര സുഹൃത്തുക്കളാണെന്നും സ്ഥിരം കാണാറുന്നുമൊക്കെ പറഞ്ഞു. പുള്ളി ചുമ്മാ ഒരു അടി അടിച്ചതാണ് (ചിരിക്കുന്നു). നിഷാന്ത് സാഗർ പറഞ്ഞു.
![](https://xpressfoodrider.com/wp-content/uploads/2023/02/EWRW4ETW.png)