സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍ന്സര്‍ വരുമെന്ന് ചിന്തിച്ചു കളയരുത്. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും
പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു. ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ്
ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്.
ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ്
അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.