Connect with us

Special Report

‘എന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് സുരേഷ് ഗോപി വിളിക്കുന്നത്’ ! രാഷ്ട്രീയമല്ല വ്യക്തിപരമായ ബന്ധമെന്ന് സുരേഷ് ഗോപിയും !.. ഇ കെ നയനാരിന്റെ വീട്ടിൽ എത്തിയത് സഖാക്കൾക്കിടയിൽ സംസാരമുണ്ട്

Published

on

കേന്ദ്രമന്ത്രിയായ സ്ഥാനമേറ്റ ശേഷം സുരേഷ് ഗോപി സുരേഷ് ഗോപി ഇ കെ നയനാരിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള തങ്ങളുടെ അടുപ്പത്തെ കുറിച്ച് നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി തന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് വിളിക്കുന്നത്, സുരേഷ് ഗോപി വീട്ടിൽ


വരുന്നതിൽ പുതുമയില്ലെന്നും ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായതിനുശേഷം കേരളത്തിലെത്തിയപ്പോഴാണ് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടിൽ സന്ദർ‌ശനം നടത്തിയത്. സുരേഷുമായി തങ്ങൾക്ക് വർഷങ്ങളായുള്ള ബന്ധമാണ്, . രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്.

ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ശാരദ ടീച്ചർ പറഞ്ഞു. ‘കാപഠ്യമില്ലാത്ത, സ്നേഹമുള്ള തുറന്ന മനസാണ് എന്റെ സഖാവിന്റേത്. അതുകൊണ്ടാവണം സുരേഷ് ഗോപിക്ക് അദ്ദേഹത്തോട് ഇത്രയും അടുപ്പമുണ്ടാവാൻ കാരണം. സുരേഷ് സഖാവിനെ അച്ഛാ എന്നാണ് വിളിച്ചിരുന്നത്. എന്നെ ഫോൺ വിളിക്കുമ്പോഴൊക്കെ അച്ഛന് സുഖമാണോ


എന്നാണ് ചോദിച്ചിരുന്നത്. എന്നെ അമ്മയെന്നാ വിളിക്കാറ്. സഖാവ് പോയപ്പോൾ അദ്ദേഹത്തിന് കൊടുത്ത സ്‌നേഹം കൂടി ഇരട്ടിയായി എനിക്ക് തരുന്നുണ്ട് എന്നും ടീച്ചർ പറയുന്നു. അതേസമയം തന്റെ ഈ സന്ദർശനത്തെ കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെ, ഇതിൽ രാഷ്ട്രീയം കലർത്തേണ്ട, തികച്ചും വ്യക്തിപരം, തനിക് ക്ഷേത്രങ്ങളുമായുള്ള ബന്ധങ്ങളുണ്ട്, വ്യക്തികളുമായുള്ള ബന്ധങ്ങളുമുണ്ട്. എല്ലാം ഞാൻ

കണക്കിലെടുത്താണ് പോകുന്നത്. എല്ലാ വിഭാഗം ആളുകളുമാണ് തന്നെ ജയിപ്പിച്ചതെന്നും തനിക്കതൊന്നും മുറിച്ച് കളയാൻ പറ്റില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. താൻ പണ്ടേ അങ്ങനെയാണ്. ഇലക്ഷൻ രീതികളിലും അങ്ങനെ തന്നെയായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. താനൊരു എസ് എഫ് ഐ ക്കാരൻ ആയിരുന്നു എന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിരുന്നു, അതുപോലെ ഗോകുൽ സുരേഷ് മുമ്പൊരിക്കൽ അച്ഛന്റെ

രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ, അച്ഛൻ ജനിച്ചപ്പോൾ തന്നെ ബിജെപി കാരൻ ആയിരുന്നില്ല, അച്ഛന്‍ ഒരു പക്കാ എസ്.എഫ്.ഐക്കാരനായിരുന്നു, അതേസമയം അദ്ദേഹത്തിന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നുവെന്നും ഗോകുല്‍ പറയുന്നു. അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്. ആളുകള്‍ക്ക് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് എന്നും ഗോകുല്‍ പറഞ്ഞിരുന്നു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company