Special Report
എന്റെ പ്രണയമേ നന്ദി ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന്, വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ലെന പങ്കിട്ട പോസ്റ്റ് വൈറൽ
അടുത്തിടെയാണ് താൻ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല.
പ്രശാന്ത് ബാലകൃഷ്ണൻനായർക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തിൽ ലെന വാർത്തകളിൽ
നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം. പ്രണയമല്ല, വീട്ടുകാർ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ജീവിതം സമ്മാനിച്ചതിന് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന. ‘നന്ദി എന്റെ പ്രണയമേ, ഈ
മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആൾക്ക് നന്ദി’ എന്ന് പറഞ്ഞാണ് ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നിൽക്കുന്ന ഫോട്ടോ ലെന പങ്കുവച്ചത്. ബർത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകൾ നൽകിയിരിക്കുന്നത്.