എന്റെ ശരീരത്തിലെ അടുത്ത ടാറ്റു അദ്ദേഹത്തിന് മാത്രം കാണാൻ ഉള്ളത് ! രഹസ്യ ഭാഗത്ത് മറ്റാർക്കും കാണിക്കാതെ ആണ് ചെയ്യുക എന്ന് സ്വാതി

അഭിനേത്രിയും ടെലിവിഷൻ അവതാരകയുമായ സ്വാതി റെഡ്ഡിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. മലയാളികളുടെ ശോശന്നയാണ് സ്വാതി. നിരവധി മലയാള ചിത്രങ്ങളിൽ സ്വാതി അഭിനയിച്ചിട്ടുണ്ട്. നോർത്ത് 24 കാതം, തൃശൂർ പൂരം, ആട്, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ സ്വാതി
അഭിനയിച്ചിട്ടുണ്ട്. സുബ്രഹ്മണ്യപുരം എന്ന തമിഴ്

സിനിമയിലൂടെ ആയിരുന്നു നായികയായി സ്വാതി ശ്രദ്ധിക്കപ്പെട്ടത്. താരം 2019 ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ടാറ്റുവിനെ കുറിച്ചായിരുന്നു സംസാരം. അവതാരക താരത്തോട് കൈവിരലിലെ ടാറ്റൂവിനെ കുറിച്ച് ചോദിച്ചു.
മറുപടിയായി സ്വാതി പറഞ്ഞത് കൈയ്യിലെ ഹൗർഗ്ലാസ്

ടാറ്റൂ ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആണെന്ന് പറഞ്ഞു. കൂടാതെ ഇനി എപ്പോഴെങ്കിലും ഒരു ടാറ്റു ചെയ്യുകയാണെങ്കിൽ അത് തൻ്റെ ഭർത്താവിന് മാത്രം കാണുന്ന സ്ഥലത്തായിരിക്കും ചെയ്യുകയുള്ളൂ എന്നും സ്വാതി പറഞ്ഞു. ആദ്യകാലത്ത് സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് തൻ്റെ പേരിൽ ഒരു മോശം എംഎംഎസ്

പരന്നിരുന്നു. ഒരു പുരുഷനും ഒത്തുള്ളതായിരുന്നു അത്. ആ ഒരു എംഎംഎസ് തന്നെ വളരെയധികം മാനസികമായി തളർത്തിയിരുന്നെന്നും താരം പറഞ്ഞു. പല മാധ്യമങ്ങളിലും താനാണ് ആ എംഎംഎസിൽ ഉണ്ടായിരുന്നത് എന്ന വാർത്ത വരികയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ തന്നെ വളരെയധികം വേദനിപ്പിച്ചെന്നും പറഞ്ഞു.

സ്വാതി വിവാഹം ചെയ്തിരിക്കുന്നത് വികാസിനെയാണ്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹം ചെയ്തത്. ഇവർ രണ്ടുപേരും ഇൻഡോനേഷ്യയിലാണ്
താമസിക്കുന്നത്. ഇൻഡോനേഷ്യയിൽ സുനാമി ഉണ്ടായ സമയത്ത് വാർത്ത റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി മാധ്യമപ്രവർത്തകർ സ്വാതിയുടെ അടുത്തെത്തിയിരുന്നു.

ആ സമയത്ത് ഉള്ള അഭിമുഖത്തിൽ നൽകിയ വാക്കുകൾ ആയിരുന്നു ഇത്. ആ അഭിമുഖത്തിനിടെ തൻ്റെ ഭർത്താവിനെ കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഒക്കെ വളരെ തമാശ രൂപത്തിൽ ആയിരുന്നു
സ്വാതി സംസാരിച്ചിരുന്നത്. സ്വാതി ഏറ്റവും അവസാനമായി അഭിനയിച്ചത് 2019 ൽ റിലീസായ തൃശ്ശൂർ പൂരം എന്ന മലയാള സിനിമയിൽ ആയിരുന്നു. സ്വാതി വളരെയധികം

ബോൾഡ് ആയ ക്യാരക്ടറാണ്. തമിഴിലും തെലുങ്കിലും തെന്നിന്ത്യൻ സിനിമയിലും താരമായിരുന്ന സ്വാതി വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് ചെയ്തത്.ഇൻ്റർനാഷണൽ പൈലറ്റ് ആണ് സ്വാതിയുടെ ഭർത്താവായ വികാസ്. സ്വാതിയെക്കാളും ആറുമാസത്തിന് ഇളയതാണ് ഭർത്താവ്. സ്വാതിയേക്കാൾ പക്വതയും അതുപോലെ തന്നെ ജീവിതാനുഭവങ്ങളും കൂടുതൽ ഭർത്താവായ വികാസിനാണെന്നും സ്വാതി പറഞ്ഞു.