Special Report
എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റ് ആണ്.. വായിക്കാൻ പോലും അറപ്പു തോന്നുന്ന കമന്റുകൾ, കൂടുതലും ചെയ്‌തത് സ്ത്രീകൾ’; ശ്രീലക്ഷ്മി സതീഷ്
സാരിയുടുത്ത് അതി സുന്ദരിയായി കാമറയും കയ്യിൽ പിടിച്ച് സോഷ്യൽമീഡിയയിൽ വൈറലായ ശ്രീലക്ഷ്മി സതീഷിന്റെ വിഡിയോ സംവിധായകൻ രാം ഗോപാൽ വർമ സ്വന്തം എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് ശ്രീലക്ഷ്മി വാർത്തകളിൽ ഇടംപിടിക്കുന്നത്.
ശ്രീലക്ഷ്മിയെ രാം ഗോപാൽ വർമ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്‌തിരുന്നു. സാരിയിൽ താൻ കംഫർട്ടാണ് പക്ഷേ ഗ്ലാമറസ് ആയി അഭിനയിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്ന് ശ്രീലക്ഷ്മി പറയുന്നു. ഒരു യുട്യൂബ് ചാനലിന്
നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തൽ. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോയ്ക്ക് കമന്റ് ചെയ്‌തത്. അതിൽ പലതും വായിക്കാൻ പോലും അറപ്പു തോന്നുന്ന തരത്തിലാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ചിലർ മോശം കമന്റിട്ടതിന് ശേഷം പേഴ്‌സണൽ മെസേജിൽ പഞ്ചാരയടിക്കുന്നവരുമുണ്ട്. മോശം കമന്റുകൾ ഇട്ടവരിൽ കൂടുതലും സ്ത്രീകളാണ്. കേരളത്തിലെ ആളുകൾക്ക് ലൈംഗിക ദാരിദ്രമാണെന്നേ പറയാനുള്ളു എന്നും ശ്രീലക്ഷ്മി പറഞ്ഞു.
‘എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റ് ആണ്. അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹം. സ്വന്തം പോസ്റ്റിനു താഴെയുള്ള കമന്റ് സെക്‌ഷൻ ഓഫ് ചെയ്താലും മറ്റു പേജുകളിലും ആ ഫോട്ടോ വരാറുണ്ട്. ശ്രീലക്ഷ്മി ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞില്ല
എന്നൊക്കെയാണ് വിഡിയോ ഇടാൻ തുടങ്ങിയതിന് ശേഷം ചില ബന്ധുക്കൾ പറഞ്ഞത്. ഇവരോടൊന്നും മറുപടി പറയേണ്ടതില്ല. ഇതെന്റെ ജീവിതമാണ്. മോശം പറയുന്ന പലരും പല ജീവിത സാഹചര്യങ്ങളിൽ നിന്നു വന്നവരാണ്. അവരെ മാറ്റാൻ നമുക്ക് പറ്റില്ല’-ശ്രീലക്ഷ്മി പറഞ്ഞു.
പ്ലസ്ടു വരെയും താൻ തീരെ മെലിഞ്ഞ കുട്ടിയായിരുന്നുവെന്നും അന്ന് പല പേരുകൾ വിളിച്ചും തന്നെ കളിയാക്കിയിരുന്നു. അന്നൊക്കെ ഒരുപാട് സങ്കടം തോന്നിയിരുന്നു. എന്നാൽ ഇന്ന് തന്റെ ശരീരത്തിൽ വളരെ കോൺഫിഡന്റാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.