എയർ ഹോസ്റ്റസുമാരുടെ മനം കവർന്ന് ജാൻവി കപൂർ: കാരണമിത്

in Special Report


ബോളിവുഡിന്റെ വളർന്നു വരുന്ന താരങ്ങളിൽ ഒരാളാണ് ജാൻവി കപൂർ. മറ്റ്നടിമാരെ പോലെ ഗ്ളാമർ വേഷങ്ങൾ തിരഞ്ഞെടുക്കാതെ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ജാൻവിക്ക് ഇഷ്ടം. അഭിമുഖങ്ങളിൽ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്.


ആരാധകരുടെ മാത്രമല്ല, എയര്‍ ഹോസ്റ്റസുമാരുടെയും പ്രിയനാദിയാണ് ജാൻവി. താരങ്ങളില്‍ ഏറ്റവും നന്നായി പെരുമാറിയിട്ടുള്ളത് ജാന്‍വി കപൂര്‍ ആണെന്ന് ഒരു എയര്‍ ഹോസ്റ്റസ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ജാന്‍വി ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍

താരം ദേഷ്യപ്പെട്ടില്ലെന്നും ക്ഷമയോടെ തങ്ങളെ കേട്ടുവെന്നുമാണ് യുവതി പറയുന്നത്. അനന്യ പാണ്ഡെയും തങ്ങളോട് മാന്യമായിട്ടാണ് പെരുമാറിയതെന്നാണ് അവര്‍ പറയുന്നത്. ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ‘ജാൻവിയെയും അനന്യയെയും

പുകഴ്ത്തിയ ഇവർക്ക് കിയാര അദ്വാനിയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. തന്നോട് കിയാര മോശമായി പെരുമാറിയെന്നാണ് എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല ഓര്‍മ്മകളല്ല കിയാരയെക്കുറിച്ചുള്ളത്. താരം അഹങ്കാരത്തോടെയായിരുന്നു പെരുമാറിയത്.

തങ്ങള്‍ താരത്തിന് കഴിക്കാനായി കാഷ്യുവും മറ്റും നല്‍കിയപ്പോള്‍ കിയാര പരുഷമായി പെരുമാറുകയും നിഷേധിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ തന്റെ സഹായിയെ വിളിച്ച് തങ്ങളില്‍ നിന്നും കാഷ്യു വാങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് എയര്‍ ഹോസ്റ്റസ് വെളിപ്പെടുത്തിയിരിക്കുന്നത്.