എല്ലാ മുറിവുകളും ഉണങ്ങും, പാടുകള്‍ മാറും, വേദനകള്‍ എല്ലാം മാറി തിരിച്ചുവരും; സനുഷയുടെ വികാരഭരിതമായ വാക്കുകള്‍.

in Special Report

എല്ലാ മുറിവുകളും ഉണങ്ങും, പാടുകള്‍ മാറും, വേദനകള്‍ എല്ലാം മാറി തിരിച്ചുവരും; സനുഷയുടെ വികാരഭരിതമായ വാക്കുകള്‍. ഒരപാട് ബോഡി ഷെയിമിങ് നേരിട്ടുകൊണ്ടിരിയ്ക്കുന്ന നടിയാണ് സനുഷ സന്തോഷ്. അഭിനയത്തില്‍ കഴിവ് തെളിയിച്ചതാണെങ്കിലും മലയാള സിനിമയില്‍ അര്‍ഹിക്കുന്ന പരിഗണന നടിയ്ക്ക് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്

സനുഷയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നത്. ചെറിയ ഇടവേളകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി സനുഷ ഇംഗ്ലണ്ടില്‍ നിന്നും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചു. എല്ലാ വേദനകളും ഒരിക്കല്‍ മാറും, സന്തോഷം നിറയും എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാ മുറിവുകളും ഉണങ്ങും, പാടുകള്‍ മാറും, വേദനകള്‍ എല്ലാം മാറി

തിരിച്ചുവരും; സനുഷയുടെ വികാരഭരിതമായ വാക്കുകള്‍. ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് സനുഷ സന്തോഷ്. ദാദ സാഹിബ് എന്ന ചിത്രത്തില്‍ തുടങ്ങി, സായിവാര്‍ തിരുമേനി, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, മീശമാധവന്‍, കൃഷ്ണപക്ഷ കിളികള്‍, കാഴ്ച, സൗമ്യം, മാമ്പഴക്കാലം എന്നിങ്ങനെ അഭിനയിച്ച സിനിമകള്‍ എല്ലാം മികച്ചതായിരുന്നു.

രണ്ട് തവണ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സനുഷ സ്വന്തമാക്കിയിട്ടുണ്ട്.
നായികയായി തുടക്കം കുറച്ചതിന് ശേഷവും അഭിനയത്തിന്റെ കാര്യത്തില്‍ സനുഷ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. സക്കറിയയുടെ ഗര്‍ഭിണികള്‍, മിലി, നിര്‍ണായകം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍

സനുഷ ചെയ്തു. പക്ഷെ അര്‍ഹിക്കുന്ന പരിഗണന സനുഷയ്ക്ക് മലയാള സിനിമയില്‍ ലഭിച്ചില്ല എന്നത് സത്യമാണ്. പ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് സനുഷ. സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നല്‍കി പങ്കുവച്ച ഫോട്ടോകള്‍ വൈറലായിരുന്നു.

അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം പലരും സംസാരിച്ചു. വിമര്‍ശിച്ചും, പരിഹസിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാല്‍ എല്ലാ വേദനകളും ഒരിക്കല്‍ മാറും എന്നാണ് സനുഷ പറയുന്നത്. വളരെ പോസിറ്റീവായി, എന്നാല്‍ അല്പം ഇമോഷണലായി സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം


പോസ്റ്റുകള്‍ വൈറലാവുന്നു. ഇപ്പോഴും നടി ലണ്ടനില്‍ തന്നെയാണ് ഉള്ളത് എന്ന് പോസ്റ്റില്‍ വ്യക്തം. ഇംഗ്ലണ്ടിലെ ബാംബര്‍ഗ് കാസില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്. ‘മറഞ്ഞിരിയ്ക്കുന്ന മുറിവുകള്‍ എല്ലാം ഒരുനാള്‍ ഉണങ്ങും, പാടുകള്‍ മാഞ്ഞുപോവും, വേദനകള്‍ എല്ലാം വിടപറയും. സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട

നമ്മുടെ മനോഹരമായ ഹൃദയത്തില്‍ സന്തോഷം മാത്രം നിറയും’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എല്ലാ വേദനകളും പെട്ടന്ന് മാറട്ടെ, കളിചിരി തമാശകളോടെ സനുഷ വീണ്ടും തിരിച്ചെത്തട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നു.