എളിമയുടെ പ്രതിരൂപമാണ് താരം എന്ന് ആരാധകർ – വളർത്തു നായയുടെ വിസർജ്യം വരെ താൻ തന്നെയാണ് വൃത്തിയാക്കുന്നത് എന്ന് സാമന്ത

in Special Report

പാൻ ഇന്ത്യൻ നടികളിൽ ഒരാളായ സാമന്ത ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. നടിയുടെ മുഴുവൻ പേര് സാമന്ത റൂത്ത് പ്രഭു എന്നാണ്. സാമന്തയുടെ അഭിനയം മികവ് കാരണം ധാരാളം ആരാധകരെ നേടിയെടുക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. യശോദ എന്ന ത്രില്ലർ ചിത്രത്തിനുശേഷം സാമന്തയുടെ പുതിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.

അഭിജ്ഞാന ശാകുന്തളം എന്ന കാളിദാസൻ്റെ സംസ്കൃത നാടകത്തിന് ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുങ്ങിയത്. പുതിയ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് സമാന്ത. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി സാമന്ത തൻ്റെ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നു പറയുകയുണ്ടായി. സമാന്ത ശകുന്തളയുടെ തൻ്റെ വേഷത്തെക്കുറിച്ചും അതുപോലെ തന്നെ ഡിസ്നി ചിത്രങ്ങളോട് ഉള്ള ഇഷ്ടത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

സാമന്ത പറഞ്ഞത് കുട്ടിക്കാലത്ത് തന്നെ ആ വേഷം ചെയ്യുന്നത് സാമന്ത സ്വപ്നം കണ്ടിരുന്നു എന്നാണ്. ശാകുന്തളം എന്ന സിനിമയിലെ രാജകുമാരിയുടെ കഥാപാത്രം വളരെ വിശിഷ്ടമാണെന്നും അത് ചെയ്യാൻ ലഭിച്ച അവസരത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു എന്നും സാമന്ത പറഞ്ഞു. ഈ സിനിമയിലെ വേഷം ചെയ്യുമ്പോൾ ആദ്യം പേടിയായിരുന്നു എന്നും കാരണം സാമന്ത ദി ഫാമിലി മാൻ 2 എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ സമയത്തായിരുന്നു ശാകുന്തളം എന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള ചാൻസ് വന്നത്.

എന്നാൽ ദി ഫാമിലി മാൻ 2 വിൽ അഭിനയിച്ച കഥാപാത്രം വൃത്തികെട്ടതും സഹിക്കാൻ പറ്റാത്ത തരത്തിലുള്ള ക്യാരക്ടർ ആയിരുന്നു. എന്നാൽ ശാകുന്തളത്തിലെ കഥാപാത്രം പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും അന്തസ്സിൻ്റെയും പ്രതീകമാണ്. രാജിയിൽ നിന്നും പെട്ടെന്ന് ശകുന്തളയായി മാറുവാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു സാമന്ത.

നിർമ്മാതാവ് ദിൽ രാജുവിന് തന്നിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കുവാൻ തന്നെ ക്ഷണിച്ചതെന്നും സാമന്ത പറഞ്ഞു. സാമന്തയോട് താരമായത്തിൽ പിന്നെ ജീവിതം എങ്ങനെയാണ് മാറിമറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ സാമന്ത വളരെ രസകരമായിട്ട് പറഞ്ഞത് എൻ്റെ വളർത്തു നായ്ക്കളോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം ഞാനൊരു താരമാണ് എന്ന്. കാരണം ഞാൻ അവരുടെ വിസർജ്യം ഇപ്പോഴും വൃത്തിയാക്കാറുണ്ട് അതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് ചിരിച്ചു.

കൂടാതെ സാമന്ത പറയുന്നത് എല്ലാ ദിവസവും വൈകിട്ട് ആറുമണി വരെയാണ് ഞാൻ നടിയും താരവും അത് കഴിഞ്ഞാൽ ഞാൻ സാധാരണ ഒരു മനുഷ്യൻ തന്നെയാണെന്നും സാമന്ത പറഞ്ഞു. ശാകുന്തളം എന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിൽ ഏപ്രിൽ 14ന് റിലീസ് ചെയ്യും.