Connect with us

Special Report

എൻ്റെ മകന് ഞാൻ ഇപ്പോഴും മുലപ്പാൽ കൊടുക്കാറുണ്ട് – ഇതിന്റെ കാരണം വിശദമാക്കി പ്രിയതാരമായ നായിക അവന്തിക മോഹൻ

Published

on





മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അവന്തിക മോഹൻ. പ്രിയങ്ക മോഹൻ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഒരു നടിയും മോഡലും ആണ് ഇവർ. സിനിമ മേഖലയിലൂടെയാണ് ഇവർ കരിയർ ആരംഭിച്ചത്. എന്നാൽ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടായിരുന്നു ഇവർ സീരിയൽ മേഖലയിൽ ഭാഗ്യം പരീക്ഷിച്ചത്. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇവർ പിന്നീട് ഇതിലൂടെ നേടിയത്.





മലയാളിയാണെങ്കിലും ഇവർ ജനിച്ചതും വളർന്നതും എല്ലാം ദുബായിൽ ആയിരുന്നു. കോഴിക്കോട്ടുകാർ ആണ് ഇവരുടെ മാതാപിതാക്കൾ. ദുബായിൽ നിന്നും കേരളത്തിലേക്ക് ഇവർ മോഡലും കരിയർ മുന്നോട്ടു കൊണ്ടുപോകുവാൻ എത്തുകയായിരുന്നു. അങ്ങനെ 2011 വർഷത്തിൽ ഇവർ മിസ്സ് മലബാർ പട്ടം നേടി. ഇതുകൂടാതെ 2010 വർഷത്തിൽ ഇവർ മിസ് പെർഫെക്റ്റ് പട്ടവും നേടിയിട്ടുണ്ട്. ഇത് കൂടാതെ ഇവർ ഒരു ഡാൻസർ കൂടിയാണ്. സൗന്ദര്യ പട്ടങ്ങൾ നേടിയതിനു ശേഷം സിനിമ മേഖലയിൽ ഇവർ ഒരു കൈ നോക്കുകയായിരുന്നു.




2016 മുതൽ ആണ് ഇവർ സീരിയൽ മേഖലയിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമേ തെലുങ്ക് ടെലിവിഷൻ മേഖലയിലും യുവർ സജീവമായിരുന്നു. തെലുങ്കിലെ രാജാറാണി എന്ന പരമ്പരയിൽ ഇവർ ഒരു സ്കൂൾ ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിലവിൽ മണിമുത്ത് എന്ന പരമ്പരയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. കാവ്യ എന്ന കഥാപാത്രത്തെയാണ് ഇവർ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.




അതേസമയം ഇവരുടെ ഒരു കമൻറ് ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. മകന് ഏകദേശം അഞ്ചര വയസ്സ് ആണ് പ്രായം. ഇപ്പോഴും മകന് ഇവർ മുലപ്പാൽ കൊടുക്കാറുണ്ട് എന്നാണ് നടി പറയുന്നത്. ഒരു വീഡിയോയുടെ കമൻറ് ബോക്സിൽ ആണ് അവന്തിക ഈ കാര്യം അറിയിച്ചിരിക്കുന്നത്. അത് പ്രകൃതിയുടെ ഒരു വരദാനമാണ് എന്നും അതുകൊണ്ട് ഞാൻ ഇപ്പോഴും എന്റെ മകന് പാല് കൊടുക്കാറുണ്ട് എന്നുമാണ് അവന്തിക പറയുന്നത്. നിരവധി ആളുകൾ ആണ് ഈ തീരുമാനത്തിൽ അവന്തികയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്.







Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company