Connect with us

Special Report

ഒരു ആനയെ കുളിപ്പിക്കാൻ ആഗ്രഹം നേരെ വെച്ചുപിടിച്ചു തായ്ലാൻണ്ടിലെക്ക്.. ആനക്കൊപ്പം കുളി പാസ്സാക്കി പ്രിയ താരം സാനിയ.. ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറൽ

Published

on

സിനിമ താരങ്ങൾ അഭിനയ ജീവിതത്തിലെ തിരക്കുള്ളിൽ നിന്ന് ഇടവേള എടുത്ത് വെക്കേഷൻ ആഘോഷിക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിൽ യാത്ര പോകാറുണ്ട്. ഒരു സമയം വരെ അത് മാലിദ്വീപിലേക്ക് ആയിരുന്നു. രാജ്യാന്തരപരമായ ചില കാര്യങ്ങൾ കാരണം ഇപ്പോൾ മാലിദ്വീപിലേക്ക്

പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിന് പകരം ലക്ഷദ്വീപിലേക്ക് കുറച്ചുപേർ പോകുന്നുണ്ട്. എങ്കിലും മറ്റേത് പോലെ അത്ര ആളുകൾ പോകുന്നില്ല. ഇപ്പോൾ ഏറ്റവും കൂടുതൽ താരങ്ങൾ പോകുന്ന ഒരു സ്ഥലം അത് തായ്‌ലൻഡാണ്. ഒരു തവണ പോയിട്ടുള്ളവർ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന

ഒരു സ്ഥലം കൂടിയാണ് ഇത്. ഇത്തരത്തിൽ മുമ്പും പോയിട്ട് ഇപ്പോൾ വീണ്ടും അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് നടി സാനിയ അയ്യപ്പൻ. തായ്‌ലൻഡിലെ ചിയാങ് മായ് എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോയും സാനിയ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അതിൽ

തന്നെ അവിടെയുള്ള ആനയെ കുളിപ്പിക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആനയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ബാക്കിയുള്ളത്. ആനയെ കുളിപ്പിക്കുന്ന വീഡിയോ കണ്ടിട്ട് പലരും രസകരമായ കമന്റുകളും പോസ്റ്റിന് താഴെയിട്ടുണ്ട്. പതിവ് പോലെ ചിത്രങ്ങളിൽ

ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് സാനിയ തിളങ്ങിയത്. അവിടെ നിന്നുള്ള കൂടുതൽ ഫോട്ടോസ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം ആകെ ഒരു തമിഴ് ചിത്രം മാത്രമാണ് സാനിയയുടെ റിലീസ്


ആയിട്ടുള്ളത്. വരും വർഷങ്ങളിൽ മലയാളക്കര കാണാത്ത ഒരു ഗ്ലാമറസ് നായികയായി സാനിയ മാറുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സാനിയ ഉണ്ടാകുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. ഇതുവരെ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company