ഒരു ആൺ കുഞ്ഞിന്റെ അമ്മയായി മാതൃജീവിതത്തിലേക്ക് പ്രവേശിച്ച് മലയാളികളുടെ പ്രിയ താരം അമല.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ അമ്മയ്ക്കും കുഞ്ഞിനും ഒരുക്കി വെച്ച സർപ്രൈസ് കണ്ടോ..

in Special Report


തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള നായികനടിയാണ് അമല പോൾ. സിനിമയിൽ വന്നിട്ട് 15 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞ അമലയുടെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്.

രണ്ടാമത് വിവാഹിതയായിരുന്ന അമല ഗർഭിണി ആണെന്നുള്ള വിവരം വിവാഹത്തിന് പിന്നാലെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. ഏറെ മാസങ്ങളിലെ കാത്തിരിപ്പിന് ഒടുവിൽ ആ സന്തോഷ നിമിഷ അമലയെയും ഭർത്താവ് ജഗത് ദേശായിയെയും തേടി എത്തിയിരിക്കുകയാണ്.

അമല പോൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം താരം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ആറ് ദിവസം മുമ്പാണ് അമല അമ്മയായത്. ജൂൺ പതിനൊന്നിന് തങ്ങളുടെ കുഞ്ഞുമാലാഖ ഭൂമിയിലേക്ക് പിറന്നുവീണുവെന്ന് അമലയുടെ ഭർത്താവ്

പങ്കുവച്ചിരിക്കുകയാണ്. “അതെ.. ഒരു ആൺകുട്ടിയാണ്.. ഞങ്ങളുടെ ചെറിയ അത്ഭുതം “ഇലൈ” കണ്ടുമുട്ടി. ജനനം 11.06.2024″, അമലയുടെ കുഞ്ഞിന്റെയും ഡിസ്ചാർജ് ചെയ്ത ശേഷം തിരിച്ചു ഫ്ലാറ്റിലേക്ക് എത്തുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ജഗത് ഈ വിവരം പുറത്തുവിട്ടത്.

കുഞ്ഞ് ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇരുവരും ആ വിവരം പുറത്തുവിട്ടിട്ടുള്ളത്. നേരത്തെ ഗർഭിണിയായിരിക്കുമ്പോഴുള്ള റീൽസ് ഒക്കെ വമ്പൻ വൈറലായിരുന്നു. ഇരുവർക്കും ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്.

പേളി മാണി, ശ്രിന്ദ, വീണ നായർ, ശിവദ, അമല ഷാജി തുടങ്ങിയ താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കമന്റ് ഇട്ടിട്ടുണ്ട്. ആടുജീവിതമാണ് അമല പോളിന്റെ അവസാനമിറങ്ങിയ സിനിമ. ലെവൽ ക്രോസ് എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. ഇത് കൂടാതെ തമിഴിലും ഒരു സിനിമ തയാറെടുക്കുന്നുണ്ട്.