ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി; എറണാകുളം സ്വദേശിനി ലീലാമ്മയുടെ വിശേഷങ്ങൾ അറിയാം.. ആളൊരു പുലിയ

in Special Report

കൊച്ചി: ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി കണ്ടെത്തി. എറണാകുളം സ്വദേശി ലീലാമ്മ ജോൺ ആണ് ആ താരം. പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്ന് കളിച്ച ഡാൻസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നതും. ഡാൻസിനോട് ഒരിഷ്ടം എന്നും മനസിലുണ്ട്. ഒരവസരം കിട്ടിയപ്പോൾ സ്റ്റേജിൽ കയറി അങ്ങട് തകർത്തു. റഹ്മാന്റെ പാട്ടല്ലേ, ഡാൻസ് കളിക്കാൻ സ്പീഡ് പാട്ടല്ലേ നല്ലത്, അപ്പോ പ്രായം ഒന്നും നോക്കീല്ല. മോൻ പറഞ്ഞു അമ്മയും കൂടി കയറ് എന്ന്,

പിന്നെ ഒന്നും നോക്കീല്ല. ലീലാമ്മ ചേച്ചിയുടെ വാക്കുകളാണ് ഇത്. എന്തായാലും ചേച്ചി ഇങ്ങനെ ഡാൻസ് കളിക്കുമെന്ന് കൂടെ കളിച്ച കുട്ടികൾ പോലും കരുതിയിരുന്നില്ല. മകൻ സന്തോഷാണ് ലീലാമ്മയുടെ പ്രോത്സാഹനം. സന്തോഷ് അമ്മയ്ക്കൊപ്പം ചെറുപ്പംമുതൽ ഡാൻസ് കളിക്കാറുണ്ട്.

എവിടെ പോയാലും അമ്മയോട് ഞാൻ പറയും. ഇന്നലെ വെറുതെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ്. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് സന്തോഷ് പറയുന്നത്. എന്തായാലും വളരെ സന്തോഷമെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.