‘ഓരോ കുട്ടിയും യുണീക്ക്… അവൾ അഭിപ്രായം പേടിക്കാതെ പറയട്ടെ… ധീരയായി വളരട്ടെ’; ദേവനന്ദയെ കുറിച്ച് ആരാധകർ!

in Special Report

ശബരിമല അയ്യപ്പനെ കാണാന്‍ കുഞ്ഞുമാളികപ്പുറം നടത്തിയ സാഹസികയാത്ര മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയപ്പോഴാണ് മാളികപ്പുറം എന്ന സിനിമ സൂപ്പര്‍ഹിറ്റായത്. ചിത്രത്തില്‍ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയും ഒപ്പം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നു. എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് ഓരോ കഥാപാത്രങ്ങളെയും

അവതരിപ്പിക്കാറുള്ളത്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ദേവനന്ദ മൈ സാന്റ, മിന്നല്‍ മുരളി, ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബാലതാരം എന്ന പേരിൽ ദേവനന്ദ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മാളികപ്പുറം ചെയ്തശേഷമാണ്. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഗു.

ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ദേവനന്ദ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ ഒരു അഭിമുഖം വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിൽ ക്യൂട്ട്നെസ് വാരി വിതറാതെ എപ്പോഴും ചോദ്യങ്ങൾക്ക് അനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാറുണ്ട് ദേവനന്ദ. അതുകൊണ്ട് തന്നെയാണ് ​ഗു സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലെ

കുട്ടിത്താരത്തിന്റെ ചില മറുപടികളെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം അതിരില്ലാതെ പരി​ഹസിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തള്ള എന്ന രീതിയിൽ വരെ ദേവനന്ദയ്ക്കെതിരെ കമന്റുകൾ വന്നിരുന്നു. പരിഹാസം അതിരുവിട്ടതിനാൽ കഴിഞ്ഞ ദിവസം ദേവനന്ദയുടെ പിതാവ് ഇത്തരക്കാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. ദേവനന്ദയുടെ പിതാവ് സൈബർ പോലീസിലാണ് പരാതി നൽകിയത്. അത്

സോഷ്യൽമീഡിയ വഴി പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു താരത്തിന്റെ കുടുംബം. എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗു വിൻ്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി എന്റെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രമായി നൽകിയ അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹമധ്യമത്തിൽ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ട് ക്രിയേറ്റേഴ്സെന്ന് അവകാശപ്പെടുന്ന

കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്, യുട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇൻറർവ്യൂവിൽ നിന്നും ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവർത്തികൊണ്ട് എന്റെ പത്ത് വയസുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും സമൂഹമധ്യത്തിൽ മനപൂർവ്വം അപമാനിക്കപ്പെടുകയും

ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുവാനും താഴ്മയായി അപേക്ഷിക്കുന്നു എന്നായിരുന്നു ദേവനന്ദയുടെ പിതാവ് നൽകിയ പരാതിയിൽ എഴുതിയിരുന്നത്. ഇപ്പോഴിതാ പരാതിയുടെ പകർപ്പ് ദേവനന്ദയുടെ പിതാവ്

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധിപേർ കുട്ടിത്താരത്തിന് പിന്തുണ അറിയിച്ച് എത്തി. പരാതിപ്പെടാൻ തീരുമാനിച്ചത് വളരെ നന്നായി എന്നാണ് ഭൂരിഭാ​ഗം കമന്റുകളും. മോളെ പരിഹസിച്ചുള്ള വീഡിയോകൾ കണ്ടപ്പോൾ സങ്കടം തോന്നി. മോളോട് വിഷമിക്കരുതെന്ന് പറയൂ. മോളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. ചെറിയ കുട്ടികളെ പോലും വെറുതെ വിടില്ല ചിലർ, നല്ല തീരുമാനം…. എന്തിനും ഏതിനും


നെഗറ്റീവ് കണ്ടെത്തി അത് ഒരു കണ്ടന്റാക്കി വിറ്റ് കാശുണ്ടാക്കുന്നോർക്ക് അത്യാവശ്യമാണ് ഇതുപോലുള്ള പണികൾ. ഓരോ കുട്ടിയും യുനീക്കാണ്. അവർ ജീവിച്ച് വന്ന സാഹചര്യം, പഠിച്ച സ്കൂൾ, അധ്യാപകർ അതിലുപരി സാങ്കേതിക വിദ്യ കൈവെള്ളയിൽ. നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെക്കാൾ പതിന്മടങ്ങ് ഇന്റലക്ച്വലാണ്. നമ്മൾ മണ്ണപ്പം ചുട്ട് നടന്ന കാലവും ഇന്നത്തെ കാലവും തമ്മിൽ കംപെയർ ചെയുന്നത് ശുദ്ധ

മണ്ടത്തരമാണ്. അവൾ ധീരയായി വളരട്ടെ… അവളുടെ അഭിപ്രായം ആരെയും പേടിക്കാതെ പറയട്ടെ. നമ്മുടെ മക്കളേയും ആ ലെവലിലേക്ക് ഉയർത്താൻ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക. അതിനുവേണ്ടി അവസരം ഒരുക്കി കൊടുക്കുക. അല്ലാതെ ഒരു കുട്ടിയെ മുളയിലേ നുള്ളാൻ ഉള്ള സാഹചര്യം ഒരുക്കാതിരിക്കുക എന്നിങ്ങനെയായിരുന്നു കുട്ടിത്താരത്തിന് പിന്തുണയറിയിച്ച് വന്ന ആരാധകരുടെ കമന്റുകൾ.