രക്ഷപ്പെടാൻ ഇപ്പോൾ നായികമാർക്ക് കഴിയാറില്ല എന്നതാണ് സത്യം. എന്തെങ്കിലും ഒന്ന് തിരിച്ച് നടിമാർ പറയുകയാണെങ്കിൽ ഉടനെ അവർ ഫെമിനിസ്റ്റാണ് എന്ന് വരെ ആളുകൾ പറയുകയും ചെയ്യും. നടിമാർ ഇടുന്ന വസ്ത്രത്തിന്റെ ഇറക്കത്തിലാണ് അവരുടെ വിനയം എന്നാണ് ചിലരുടെ രീതി. കുറച്ചു നാളുകൾക്ക് മുൻപ് അല്പം ഇറക്കം കുറഞ്ഞ രീതിയിലുള്ള ഒരു ഷോർട്ടും ഷർട്ടും മേടിച്ച്
കാറിൽ നിന്നും ഇറങ്ങി വരുന്ന രാകുലിന്റെ ചിത്രം താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിലർ മോശം കമന്റുകളുമായി എത്തിയിരുന്നത്. ഇതിലെ ചിത്രം കണ്ടാൽ താരം പാന്റ് ഇട്ടിട്ടില്ലന്ന് തോന്നുന്ന തരത്തിലുള്ള കമന്റ് ആണ് കുറിച്ചത്. അയാൾ പറഞ്ഞത് ഇങ്ങനെയാണ്. അവൾ കാറിലെ പരിപാടികളൊക്കെ കഴിഞ്ഞിട്ട് പാന്റ് ഇടാൻ മറന്നു എന്ന ഒരു രീതിയിൽ പോസ്റ്റ് വന്നതോടെ
തൊട്ടു താഴെ തന്നെ കമന്റുമായി രാകുലും എത്തി. കടുത്ത ഭാഷയിലായിരുന്നു താരം മറുപടി പറഞ്ഞിരുന്നത്. എനിക്ക് തോന്നുന്നത് തന്റെ അമ്മ കാറിൽ വച്ച് ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട് എന്നതാണ്. അതാകും താൻ ഇത്രയും വിദഗ്ധമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇത്തരത്തിലുള്ള പരിപാടിയുടെ വിശദാംശം മാത്രം പറഞ്ഞു തരാതെ തനിക്ക് ബോധവും മര്യാദയും ഒക്കെ
വെക്കാൻ എന്തെങ്കിലും പറഞ്ഞു തരാൻ അവരോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ദുഷിച്ച മനുഷ്യർ ഉള്ള കാലത്തോളം ഇവിടെ ഒരു പെണ്ണിനും സുരക്ഷിതമായി കഴിയാൻ സാധിക്കില്ല. നമ്മൾ തുല്യതയെ കുറിച്ചും സ്ത്രീ സുരക്ഷയെപ്പറ്റിയും ഒക്കെ വാചാലരായിരുന്നിട്ട് യാതൊരു കാര്യവുമില്ല എന്നും രാകുൽ പ്രീത് സിംഗ് പറയുന്നുണ്ട്. ഈ പ്രതികരണം വളരെയധികം വൈറലായി മാറി. എന്നാൽ ചിലരൊക്കെ താരം ഈ പറഞ്ഞത് ഒരു അഹങ്കാരമാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്.
അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ എന്തിനാണ് നിങ്ങൾ പറയുന്നത് അയാളെ തന്നെ പറയാമായിരുന്നില്ലേ. ശരിക്കും അയാൾ ചെയ്തതുപോലെ തന്നെ നിങ്ങളും ഒരു സ്ത്രീയെ അപമാനിച്ചല്ലേ കുറിപ്പെട്ടിരിക്കുന്നത് എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയെ പറ്റി ക്ലാസ് എടുക്കാൻ നിങ്ങൾക്ക് അപ്പോൾ എന്ത് അർഹതയാണ് ഉള്ളത് എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു.