കണ്ണെഴുതഴുത്, ലിപ്സ്റ്റിക് ഇടരുത്, ഞാൻ അല്ലാതെ നിന്നെ വേറെ ഒരാൾ സ്നേഹിക്കുന്നത് എനിക്ക് സഹിക്കില്ല – അയാൾ അങ്ങനെ ആയിരുന്നു എന്ന് സുചിത്ര അന്ന് പറഞ്ഞത്

in Special Report

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര ആയിരുന്നു “വാനമ്പാടി”. റേറ്റിങ്ങിൽ മുൻപന്തിയിലായിരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ആദ്യം മുതൽ അവസാനം വരെ നേടിയത്. മോഹൻ കുമാർ എന്ന ഗായകന്റെ കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളായിരുന്നു പരമ്പരയിൽ കാണിച്ചിരുന്നത്. പരമ്പരയിൽ മോഹൻ കുമാറിനെ അവതരിപ്പിച്ചത് സായി കിരൺ ആയിരുന്നു. മോഹൻ കുമാറിന്റെ ഭാര്യ പദ്മിനി ആയി എത്തിയത് സുചിത്ര ആയിരുന്നു. വില്ലത്തി സ്വഭാവം ഉള്ള കഥാപാത്രം ആണെങ്കിലും തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ സുചിത്രയ്ക്ക് എളുപ്പം സാധിച്ചു. “പത്മിനി” എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ താരം നേടിയെടുത്തു.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് സുചിത്ര. ബാലതാരം ആയിട്ടാണ് സുചിത്ര അഭിനയരംഗത്തെത്തുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് “കൃഷ്ണകൃപാസാഗര”ത്തിൽ ദുർഗ്ഗയായി സുചിത്ര എത്തുന്നത്. പിന്നീട് മിനിസ്‌ക്രീനിൽ സജീവമാവുകയായിരുന്നു താരം. “വാനമ്പാടി “ക്ക് പുറമെ “കല്യാണസൗഗന്ധികം” എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു. സാധാരണ വേഷങ്ങളേക്കാൾ വില്ലത്തി വേഷങ്ങൾ ചെയ്യാൻ ആണ് താല്പര്യം എന്ന് താരം പറഞ്ഞിരുന്നു.


ഇത്തരം കഥാപാത്രങ്ങളിലൂടെയാണ് മികച്ച അഭിനയം പുറത്തെടുക്കാൻ സാധിക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു. വാനമ്പാടിയിൽ എല്ലാവരും വെറുക്കുന്ന വില്ലത്തി കഥാപാത്രം ചെയ്തു എങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള വ്യക്തിയാണ് സുചിത്ര. “കല്യാണസൗഗന്ധികം” എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തിന് അവസരം നൽകിയത്. സുചിത്ര എന്ന അഭിനേത്രിയെ “വാനമ്പാടി”യിലൂടെ മലയാളികൾ അറിഞ്ഞിട്ടുള്ളതാണ്. എന്നാൽ സുചിത്ര എന്ന വ്യക്തിയെക്കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത് ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷമാണ്. ബിഗ് ബോസിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു സുചിത്ര കാഴ്ചവച്ചത്. ബിഗ് ബോസിന് ശേഷം സുചിത്രയുടെ വിവാഹത്തെക്കുറിച്ച് ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോൾ ഇതാ തന്നെ പെണ്ണുകാണാൻ വന്ന ചില ആളുകൾ പറഞ്ഞ ഡിമാന്റുകളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. “ആനീസ് കിച്ചൻ” എന്ന പ്രശസ്ത പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ സുചിത്ര പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. ഒരുപാട് വിവാഹ ആലോചനകൾ താരത്തിനെ തേടി വരുന്നുണ്ടെങ്കിലും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ട് പല ആലോചനകൾ വേണ്ടെന്നു വെക്കുകയാണെന്നു താരം വെളിപ്പെടുത്തുന്നു. വരുന്ന ആലോചനകൾ പലതും പെണ്ണുകാണാൻ വന്നു കല്യാണം ഏകദേശം ഉറച്ചു എന്ന് തോന്നിയാൽ പല ഡിമാൻഡുകൾ വയ്ക്കാൻ തുടങ്ങും. നൃത്തം നിർത്തണം അഭിനയം നിർത്തണം എന്നീ ഡിമാന്റുകൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഡാൻസ് കളിക്കുന്നത് നിർത്തണം അഭിനയിക്കുന്നത് നിർത്തണം എന്നൊക്കെ ചിലർ ഡിമാൻഡ് വെക്കും. അഭിനയം നിർത്തിയാലും ഡാൻസ് നിർത്തണമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് സുചിത്ര പറയുന്നു. നൃത്തവുമായി ഇറങ്ങി നടുക്കുന്ന പെണ്ണിനെ അല്ല വീട്ടിൽ അമ്മയെയും അച്ഛനെയും കുടുംബത്തെയും നോക്കുന്ന ഒരു പെണ്ണ് മതിയെന്ന് ചിന്തിക്കുന്ന, അങ്ങനെ ഡിമാൻഡ് വെക്കുന്ന ആളുകളും വന്നിട്ടുണ്ട്. ഈ സിനിമ ഫീൽഡിലും ഡാൻസ് ഫീൽഡിലും എല്ലാം ഉള്ള ആളുകളുടെ കുടുംബം നന്നായിട്ടു പോകുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചപ്പോൾ ഇതിൽ ഒന്നുമല്ലാത്തവരും ഡിവോഴ്സ് ആവുന്നില്ലേ എന്ന് സുചിത്ര മറുപടി നൽകി.

മറ്റൊരു കൂട്ടർ പറഞ്ഞ വിചിത്രമായ ഒരു ഡിമാൻഡ് താരം പങ്കുവെച്ചു. ഞാനല്ലാതെ മറ്റൊരാൾ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് നീ കണ്ണെഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത്, ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടിയഴിച്ചിടരുത് ,മുടി എല്ലാവരും ശ്രദ്ധിക്കും, സാരി ഉടുക്കരുത്, ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നെല്ലാം ആയിരുന്നു അത്. വാനമ്പാടിയിൽ സുചിത്രയുടെ അമ്മയായി അഭിനയിച്ച പ്രിയ പറഞ്ഞ കാര്യങ്ങളും സുചിത്ര പങ്കു വയ്ക്കുന്നു.

ഒന്നിനും വിടില്ല എന്ന് പറഞ്ഞായിരുന്നു ഭർത്താവ് വിവാഹം കഴിച്ചത് എന്നാൽ പിന്നീട് പ്രിയയുടെ സ്വപ്നം തിരിച്ചറിഞ്ഞു എല്ലാത്തിനും സമ്മതവും പൂർണ പിന്തുണയും നൽകുകയായിരുന്നു എന്നാണ് പ്രിയ സുചിത്രയോട് പറഞ്ഞത്. എന്നാൽ കുട്ടികൾ ഒക്കെയായി അവരെല്ലാം സെറ്റിൽ ആയതിനു ശേഷം ആയിരുന്നു പ്രിയയുടെ ഭർത്താവ് അവരെ വിട്ടത്. അതു വരെ ഒന്നും നൃത്തത്തിൽ നിന്നും വിട്ടുനിൽക്കാൻ തനിക്ക് ആവില്ല എന്ന് സുചിത്ര വ്യക്തമാക്കി.