Connect with us

Special Report

കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മലയാള നടിമാര്‍, ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകള്‍…

Published

on


മലയാളികൾക്കും മലയാള സിനിമ ലോകത്തിനും എന്നും സങ്കടമാണ് കലാഭവൻ മണി എന്ന അഭിനയ വൈഭവത്തിന്റെ അകാലമരണം. ചാലക്കുടി എന്ന ചെറു ഗ്രാമത്തെ ലോക പ്രശസ്തമാക്കിയത് കലാഭവൻ മണിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു സാധാരണക്കാരനിൽ നിന്നും മിമിക്രിലേക്കും പിന്നീട് സിനിമയിലേക്കും

എത്തുകയും അഭിനയ വൈഭവത്തിന്റെ ഒരുപാട് ഉദാഹരണങ്ങൾ ലോകസിനിമക്ക് മുമ്പിൽ കാഴ്ചവെക്കുകയും ചെയ്ത് തെന്നിന്ത്യൻ സിനിമാ ലോകത്തുതന്നെ അറിയപ്പെടുന്ന താരമായി താരം മാറിയിരുന്നു.ഒരുപാട് മികവുകൾ കലാഭവൻ മണി എന്ന നടന് നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും കലാഭവൻ മണിയുടെ നിറത്തിന്റെ പേരിലും മറ്റു ഒരുപാട് അവഗണനകളും പരിഹാസങ്ങളും

അധിക്ഷേപങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. താരത്തിന്റെ നിറം കറുത്തതായതുകൊണ്ട് കറുത്ത മണിയുടെ കൂടെ ഞാൻ അഭിനയിക്കില്ല, അവരുടെ നായികയായി ഞാൻ സിനിമ ചെയ്യില്ല എന്ന് വരെ പറഞ്ഞ മലയാള നടിമാർ ഉണ്ടായിരുന്നു. ഒരു നടി അങ്ങനെ പറഞ്ഞിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ കലാഭവൻ മണി എന്ന അഭിനയത്തെ

മനസ്സിലാക്കി അവർക്ക് വേണ്ടി മണിക്കൂറുകളോളം കാത്തുനിന്ന സംഭവങ്ങളും സിനിമാലോകത്ത് നടന്നിട്ടുണ്ട്. രജനികാന്ത് നായകനായ അഭിനയിച്ച എന്തിരൻ എന്ന സിനിമയിൽ കലാഭവൻ മണിക്ക് ഒരു റോൾ ഉണ്ടായിരുന്നു. വളരെ മികച്ച രൂപത്തിൽ ആ ചെത്തുകാരന്റെ റോൾ താരം നിർവഹിക്കുകയും ചെയ്തു. അതിന്റെ പിന്നിലെ കഥയും അതിനോട് തനിക്ക് ലഭിച്ച

അംഗീകാരങ്ങളും സന്തോഷവും ഒരുപാട് അഭിമുഖങ്ങളിൽ താരം പറഞ്ഞു കേട്ടതാണ്. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അവിടേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് മിസ്സ് ആവുകയും എനിക്ക് വരാൻ കഴിയില്ല മറ്റൊരാൾക്ക് ആ റോൾ കൊടുക്കൂ എന്ന് കലാഭവൻ മണി സിനിമയുടെ സംവിധായകനെ വിളിച്ചു

പറയുകയും ചെയ്തു എന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പറ്റില്ല മറ്റൊരാളെ വെച്ച് ചെയ്യില്ല ഇത് താങ്കൾ തന്നെ ചെയ്യണം എന്ന് സംവിധായകൻ ശങ്കർ പറയുകയും അടുത്ത ഫ്ലൈറ്റിൽ അദ്ദേഹം ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തി മേക്കപ്പ് എല്ലാം മാറ്റി ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തുമ്പോൾ തന്നെയും കാത്തു

മണിക്കൂറുകളായി ഇരിക്കുന്ന രജനീകാന്തിനെയും ഐശ്വര്യ റായിയെയും എനിക്ക് കാണാൻ സാധിച്ചു എന്ന് കലാഭവൻ മണി വലിയ സന്തോഷത്തോടെയാണ് അഭിമുഖത്തിൽ ആരാധകരുമായി പങ്കുവെച്ചിരുന്നത്. സിനിമ ലോകത്തു നിന്ന് തന്നെ തന്നെ ഞെട്ടിപ്പിച്ച ഒരു സംഭവമായിട്ടാണ് ഇത് അദ്ദേഹം പലയിടങ്ങളിലും അവതരിപ്പിച്ചിട്ടുള്ളത്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company